usa

ടെക്സാസ്: ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള ട്വന്റി-20 പരമ്പരയിൽ ബംഗ്ലാദേശിനെ ഞെട്ടിച്ച് 5 വിക്കറ്റിന്റെ വിജയം നേടി യു.എസ്.എ. ടെക്സാസിലെ പ്രെയറി വ്യൂവിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. മറുപടിക്കിറങ്ങിയ യു.എസ്.എ 5 പന്ത് ബാക്കിനിൽക്കെ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിൽ എത്തുകയായിരുന്നു. മുൻ ന്യൂസിലൻഡ് താരം കോറി ആൻഡേഴ്‌സൺ (പുറത്താകാതെ 25 പന്തിൽ 34), ഇന്ത്യൻ വംശജൻ ഹർമീത് സിംഗ് (പുറത്താകാതെ 13പന്തിൽ 33) എന്നിവരാണ് യു.എസിനെ വിജയ തീരത്തെത്തിച്ചത്. ഓപ്പണർ സ്റ്റീവൻ ടെയ്റലറും (28) നിർണായക സംഭാവന നൽകി. മുസ്തഫിസുർ റഹ്മാൻ 2 വിക്കറ്റ് വീഴ്ത്തി.

നേരത്തേ ബംഗ്ലാദേശ് നിരയിൽ തൗഹിദ് ഹൃദോയി (58) അ‌ർദ്ധ സെഞ്ച്വറി നേടി. മഹമ്മദുള്ളയും (32) ഭേദപ്പെട്ട്പ്രകടനം കാഴ്ചവച്ചു. സ്റ്റീവൻ ടെയ്‌ലർ യു.എസിനായി 2 വിക്കറ്റ് വീഴ്ത്തി.