കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷം റിസർവ് ബാങ്കിലുള്ള അധിക പണത്തിൽ 2.11 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിന് നൽകാൻ അനുമതി. കേന്ദ്ര സർക്കാരിന്റെ 2024 - 25 വർഷത്തെ ഇടക്കാല ബഡ്‌ജറ്റിൽ റിസർവ് ബാങ്ക്, പൊതുമേഖലാ ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ലാഭവിഹിതമായി 1.02 ലക്ഷം കോടി രൂപ ലഭിക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്. മുൻവർഷം 86,416 കോടി രൂപയാണ് സർക്കാരിന് നൽകിയത്.
റിസർവ് ബാങ്കിന്റെ പണം ലഭിക്കുന്നതോടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ കേന്ദ്രത്തിന്റെ ധനക്കമ്മി 0.4% കുറയും. കണ്ടിൻജൻസി റിസ്‌ക് കരുതൽ തുക 6%ൽ നിന്ന് 6.5% ആയി ഉയർത്താനും റിസർവ് ബാങ്ക് ബോർഡ് അനുമതി നൽകി.