pochettino

ലണ്ടൻ: ചെൽസി പരിശീലക സ്ഥാനത്ത് നിന്ന് മൗറീസിയോ പൊച്ചെറ്റിനായെ മാറ്റി. പരസ്പരം ധാരണയിലാണ് പൊച്ചെറ്റിനൊയുമായി വേർപിരിയാൻ തീരുമാനിച്ചതെന്ന് ചെൽസി ക്ലബ് മാനേജ്മെന്റ് പ്രസ്താവനയിൽ അറിയിച്ചു. പൊച്ചെറ്റീനൊയുടെ ഒരു വർഷം മാത്രം നീണ്ട ചെൽസിയിലെ പരിശീലക കരിയറിനാണ് അവസാനമായത്. സീസണിൽ പ്രിമിയർ ലീഗിൽ ആറാം സ്ഥാനത്താണ് ചെൽസി ഫിനിഷ് ചെയ്തത്. ടീമിന് യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന് യോഗ്യത ഉറപ്പിക്കാനുമായില്ല. ഇതോടെയാണ് പൊച്ചെറ്റിനൊയുടെ സേവനം അവസാനിപ്പിക്കാൻ ചെൽസി മാനേജ്മെന്റ് തീരുമാനിച്ചത്. സീസൺ അവസാനിക്കാറായപ്പോൾ ചെൽസിയുടെ പ്രകടനം മെച്ചപ്പെട്ടെങ്കിലും മാനേജ്മെന്റ് തൃപ്തരല്ലായിരുന്നു.