dd

വെല്ലിംഗ്ടൺ : വംശനാശം സംഭവിച്ച ഹൂയ പക്ഷിയുടെ തൂവൽ ലേലത്തിൽ വിറ്റത് 28,417 ഡോളറിന് (ഏകദേശം 24 ലക്ഷം രൂപ ). ലോകത്ത് ആദ്യമായാണ് ഒരൊറ്റ തൂവൽ ഇത്രയും ഉയർന്ന തുകയ്ക്ക് ലേലം ചെയ്യുന്നത്. ന്യൂസിലൻഡിൽ ജീവിച്ചിരുന്ന ഹൂയ പക്ഷിയെ 1907ലാണ് അവസാനമായി കണ്ടത്. മാവോരി വംശജർ ഇവയെ പവിത്രമായും ആഡംബരത്തിന്റെ ചിഹ്നമായും കണക്കാക്കിയിരുന്നു. മാവോരി ജനതയിലെ ഉന്നതർ ഹൂയ പക്ഷിയുടെ തൂവൽ ശിരോവസ്ത്രത്തിൽ ധരിച്ചിരുന്നു. ഓക്ക്‌ലൻഡിലെ വെബ്‌സ് ഓക്‌ഷൻ ഹൗസ് ലേലം ചെയ്ത തൂവൽ സാംസ്കാരിക മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ കഴിയില്ല.