sports

2024ൽ ലോകത്ത് ഏറ്റവും സമ്പന്നനായ കായികതാരം ആരാണെന്ന ചോദ്യത്തിന് ഉത്തരമായി. ആദ്യ അൻപത് സ്ഥാനങ്ങളിലും പക്ഷെ ഒരു വനിതാ താരം പോലുമില്ല. ഏറ്റവും മുന്നിലുള്ള വനിതാ താരം അമേരിക്കയുടെ യുവതാരം കൊക്കോ ഗഫ് ആണ്. ആദ്യ പത്ത് സ്ഥാനത്തുള്ളവർക്ക് ആസ്‌തി 100 മില്യൺ ഡോളറിന് മുകളിലാണ്. ആദ്യ പത്ത് സ്ഥാനക്കാരായ കായികതാരങ്ങളുടെ ആകെ ആസ്‌തി 1.38 ബില്യൺ ഡോളറാണ്.

മത്സരങ്ങളിലെ സമ്മാനത്തുകയിലെ വർദ്ധനവിന് പുറമേ താരങ്ങൾ ഏർപ്പെട്ടിരിക്കുന്ന വിവിധ കരാറുകളും ബിസിനസുകളിലുമുള്ള വരുമാന വർദ്ധനവും താരങ്ങളെ കോടിപതികളാകാൻ സഹായിച്ചു. 2023 മേയ് 1 മുതൽ 2024 മേയ് 1 വരെയുള്ള കണക്ക് പരിശോധിച്ചാൽ ഒന്നാം സ്ഥാനത്ത് പോർട്ടുഗീസ് ഫുട്ബോൾ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയാണ്. 260 മില്യൺ ഡോളറാണ് കോടികൾ ആരാധിക്കുന്ന താരത്തിന്റെ സമ്പത്ത്.

ronaldo

ലോകത്ത് ഏറ്റവുമധികം സമ്പാദിക്കുന്ന കായികതാരമായി റൊണാൾഡോ മാറുന്നത് ഇത് തുടർച്ചയായ നാലാം തവണയാണ്.200 മില്യൺ ഡോളർ ആണ് അദ്ദേഹത്തിന്റെ വാർഷിക ശമ്പളം. കളിക്കളത്തിന് പുറത്ത് നിന്നും റൊണാൾഡോ സമ്പാദിക്കുന്നത് 60 മില്യൺ ഡോളറാണ്.

ഗോൾഫ് താരം ജോൺ റാം ആണ് രണ്ടാമത്. 218 മില്യൺ യു.എസ് ഡോളറാണ് റാമിന്റെ സമ്പാദ്യം. 198 മില്യൺ ഡോളറാണ് സമ്പാദ്യം. കളിക്കളത്തിന് പുറത്ത് 20 മില്യൺ ഡോളറാണ് റാം സമ്പാദിക്കുന്നത്.

അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയാണ് മൂന്നാമത് ഏറ്റവുമധികം സമ്പത്ത് നേടിയ താരം. 135 മില്യൺ ഡോളർ സമ്പാദിക്കുന്ന മെസി വാർഷിക വരുമാനമായി 65 മില്യണും പരസ്യമടക്കം 70 മില്യൺ ഡോളറും നേടി. അഡിഡാസ്, ആപ്പിൾ, കോണാമി എന്നിങ്ങനെ മെസിയുടെ സ്‌പോൺസർമാർ വരുമാനം ഉയർത്തിയതാണ് അദ്ദേഹത്തിന്റെ വരുമാന വർദ്ധനക്ക് കാരണമായത്.

പോളിഷ് ടെന്നിസ് താരം ഇഗ സ്യാം തെക്ക്,​ ഫ്രീസ്‌റ്റൈൽ സ്‌കീയിംഗ് താരമായ ചൈനയുടെ എയ്‌ലീൻ ഗു എന്നിവർ വനിതകളുടെ ലിസ്റ്റിൽ മുന്നിലായുണ്ട്.

എൻബിഎ താരം ലെബ്രോൺ ജെയിംസ്, പിഎസ്‌ജി താരം കിലിയൻ എംബപ്പെ, ബ്രസീൽ സൂപ്പർതാരം നെയ്‌മർ, 2022 ലെ ബാലൻഡി ഓർ വിജയി കരീം ബൻസേമ തുടങ്ങി ഒരുപിടി മികച്ച താരങ്ങൾ വർഷം 100 മില്യൺ ഡോളറിലേറെ സമ്പാദിക്കുന്നുണ്ട്.