marriage

ആഫ്രിക്കൻ ഗോത്ര വിഭാഗങ്ങളുടെ ജീവിതരീതികൾ എപ്പോഴും വേറിട്ടതാണ്. പ്രാകൃതമായതും മാതൃകയാക്കേണ്ടതുമായ നിരവധി ആചാര അനുഷ്ഠാനങ്ങളും ഗോത്രവിഭാഗങ്ങളിൽ നിലനിൽക്കുന്നുണ്ട്. നമീബിയയിലെ ഹിംബ ഗോത്രവിഭാഗം വിവാഹത്തിനോടനുബന്ധിച്ച് നടപ്പിലാക്കി വരുന്ന ആചാരങ്ങൾ തികച്ചും വേറിട്ടതാണ്.

himba

നമീബിയയിൽ ഏകദേശം 50,000ഓളം ഹിംബ ഗോത്രക്കാർ താമസിച്ചുവരുന്നുണ്ട്. ഇവർക്ക് സ്വന്തമായി വീടുണ്ടെങ്കിലും മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് മാറി മാറി താമസിക്കുകയാണ് ചെയ്യുന്നത്. ഒരു പെൺകുട്ടിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഹിംബാ വിഭാഗത്തിന്റെ ആചാരങ്ങൾ പുറംലോകമറിഞ്ഞത്.

നവവധു ഒറ്റയ്ക്ക് താമസിക്കണം

വിചിത്രമായ വിവാഹ ആചാരങ്ങളാൽ ഹിംബകൾ വേറിട്ട് നിൽക്കുന്നു. വിവാഹം ഉറപ്പിച്ച പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ഒരു രീതി ഈ വിഭാഗത്തിനുണ്ട്. ഇങ്ങനെ കൊണ്ടുവരുന്നവരെ 100 ദിവസത്തോളം ഒരു കുടിലിൽ പൂട്ടിയിടുകയാണ് ചെയ്യുന്നത്. വധുവിന് കൂടുതൽ സുരക്ഷ ഒരുക്കുന്നതിനെ തുടർന്നാണിത്.

View this post on Instagram

A post shared by dress styles africa (@_dress_zone_)

ആ സമയങ്ങളിൽ പെൺകുട്ടിയുടെ ശരീരത്തിൽ ഹിംബ വിഭാഗം ചുവന്ന മണൽ പുരട്ടുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 100 ദിവസവും പെൺകുട്ടികൾ ഒ​റ്റയ്ക്കാണ് കുടിലിൽ താമസിക്കേണ്ടത്. ഈ സമയങ്ങളിൽ അവർക്ക് ധരിക്കുന്നതിനായി പുതുവസ്ത്രങ്ങളും വിലകൂടിയ ആഭരണങ്ങളും ബന്ധുക്കൾ സമ്മാനിക്കാറുണ്ട്. ഇവർ 'ഒകോരി' എന്ന തുകൽ വസ്ത്രവും ധരിക്കുന്നു. ഇത് സാധാരണയായി പെൺകുട്ടിയുടെ അമ്മയാണ് സമ്മാനിക്കുന്നത്.

പുരുഷന് രണ്ട് ഭാര്യമാർ

വിവാഹവുമായി ബന്ധപ്പെട്ട് മ​റ്റൊരു ആചാരം കൂടി ഹിംബാ വിഭാഗത്തിനുണ്ട്. ആചാരമനുസരിച്ച് സ്ത്രീകൾക്ക് ഒരു വിവാഹം കഴിക്കാൻ മാത്രമേ സാധിക്കുകയുളളൂ. പക്ഷെ പുരുഷൻമാർക്ക് ഒരേസമയം രണ്ട് വിവാഹം കഴിക്കാവുന്നതാണ്.

ഭർത്താവിന്റെ ആഗ്രഹപ്രകാരം ഹിംബാ വിഭാഗത്തിലെ സ്ത്രീകൾ അന്യപുരുഷൻമാരായ അതിഥികൾക്കൊപ്പം ഉറങ്ങണമെന്നും ആചാരമുണ്ട്. സ്ത്രീകളുടെ അസൂയ ഒഴിവാക്കാനുളള ആചാരമായാണ് ഇതിനെ കണക്കാക്കുന്നത്. ആഫ്രിക്കൻ സ്‌കോപ്പിന്റെ റിപ്പോർട്ട് പ്രകാരം വീട്ടിലെത്തുന്ന അതിഥിയോടുളള സ്‌നേഹം പ്രകടിപ്പിക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത്.