s

മുംബയ്:മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടത്തത്തിലും സ്ഫോടനത്തിലും രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു . 40ലേറെ പേർക്ക് പരിക്കേറ്റു. എട്ട് പേരെ രക്ഷപ്പെടുത്തി.

താനെയിലെ ഡോംബിവ്‌ലി വ്യവസായ മേഖലയിലെ അമുദൻ കെമിക്കൽ ഫാക്ടറിയിൽ ഇന്നലെ ഉച്ചയ്ക്ക് 1.40നായിരുന്നു അപകടം. നാല് ബോയിലറുകൾ പൊട്ടിത്തെറിച്ചു.തുടർന്നുണ്ടായ തീപിടിത്തത്തിൽ രാസവ‌സ്തുക്കൾ നിറച്ച ഡ്രമ്മുകളും പൊട്ടിത്തെറിച്ചു.

സ്ഫോടന ശബ്ദം ഒരു കിലോമീറ്റർ അകലെ വരെ കേട്ടു. നിരവധി വാഹനങ്ങൾക്കും വീടുകൾക്കും കേട് പറ്റി. കാർ ഷോറൂം അടക്കം മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടർന്നു.
തൊട്ടടുത്തുള്ള മോഡേൺ ഇൻഡസ്ട്രിയൽ ഗെയ്സ് കമ്പനിയിലേക്ക് തീ പടർന്നെങ്കിലും ആളപയമില്ല. പ്രദേശത്താകെ പുക നിറഞ്ഞു. ദുരന്തനിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.