pic

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ റാലിക്കിടെ സ്റ്റേജ് തകർന്ന് 9 മരണം. 50ലേറെ പേർക്ക് പരിക്കേറ്റു. ബുധനാഴ്ച സാൻ പെഡ്രോ ഗാർസ ഗാർഷ്യ നഗരത്തിൽ ശക്തമായ കാറ്റിനെ തുടർന്നായിരുന്നു അപകടം.

സിറ്റിസണസ് മൂവ്‌മെന്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയായ ജോർജ് അൽവരസ് മെയ്‌നെസിന് പരിക്കേറ്റു. ജൂൺ 2നാണ് രാജ്യത്ത് തിരഞ്ഞെടുപ്പ്.