ഇടതൂർന്നതും ബലമുളളതുമായ മുടിയിഴകൾ സ്വന്തമാക്കുകയെന്നത് എല്ലാ സൗന്ദര്യസംരക്ഷകരുടെയും ആഗ്രഹമാണ്. അതിനായി പലവിധത്തിലുളള മാർഗങ്ങൾ നമ്മൾ പരീക്ഷിക്കാറുണ്ട്. ചിലർ മുടി വളരുന്നതിനായി വിവിധ തരത്തിലുളള ഉൽപ്പന്നങ്ങൾ വാങ്ങി പരിശോധിക്കാറുണ്ട്. പക്ഷെ പ്രതീക്ഷിച്ച ഫലം കിട്ടണമെന്നില്ല. അങ്ങനെയുളളവർ ഇനി നിരാശപ്പെടണ്ട. വെറും ഏഴ് ദിവസം കൊണ്ട് പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാം.
വീട്ടിൽ തന്നെ ബയോട്ടിൻ ഡ്രിങ്ക് തയ്യാറാക്കി കുടിക്കുകയാണെങ്കിൽ ബലമുളള മുടിയിഴകൾ സ്വന്തമാക്കാവുന്നതാണ്. മുടിയിഴകളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും അനിവാര്യമായ ഒരു ഘടകമാണ് ബയോട്ടിൻ അല്ലെങ്കിൽ വൈറ്റമിൻ ബി . ബയോട്ടിൻ അടങ്ങിയ നിരവധി മരുന്നുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ മരുന്നുകളുടെ സഹായമില്ലാതെ ബയോട്ടിൻ അടങ്ങിയ ഭക്ഷണം കഴിച്ചും പ്രശ്നം പരിഹരിക്കാവുന്നതാണ്.
ഡ്രിങ്ക് തയ്യാറാക്കാം.
സൺഫ്ലവർ സീഡാണ് ഡ്രിങ്ക് തയ്യാറാക്കാൻ പ്രധാനമായും ആവശ്യമുളളത്. ഒരു പാത്രത്തിലേക്ക് ഒരു പിടി സൺഫ്ലവർ സീഡ് എടുക്കുക. അതിലേക്ക് ഒരു ടീസ്‌സ്പൂൺ കപ്പലണ്ടി, രണ്ട് അണ്ടിപരിപ്പ്, വെളളത്തിലിട്ട് കുതിർന്ന രണ്ട് ബദാം, ഒരു ടീസ്‌പൂൺ ഓഡ്സ്,രണ്ട് ഈന്തപ്പഴം തുടങ്ങിയവ എടുക്കുക. ശേഷം ഇവടെ നന്നായി അരച്ചെടുക്കുക. കൂടുതൽ രുചിക്കുവേണ്ടി ഒരു ഗ്ലാസ് പാലും മധുരത്തിനായി ഒരു ടീസ്പൂൺ തേനും ചേർക്കുക. ഇവയെ നന്നായി യോജിപ്പിച്ചെടുത്തതിന് ശേഷം കുടിക്കുക. ഇത്തരത്തിൽ ഏഴ് ദിവസം കുടിക്കുക.