കാമാസക്തി എന്നു കേൾക്കുമ്പോൾ സ്ത്രീ വിഷയം എന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. എന്നാൽ അങ്ങനെയല്ല എന്നതാണ് വാസ്‌തവം. ഭൂമിയോടും ധനത്തോടുമെല്ലാം ഒരാൾക്ക് കാമാസക്തിയാകാം. അത്തരത്തിൽ കാമാസക്തിയുള്ളവരായി കണക്കാക്കുന്നത് പത്ത് നക്ഷത്രക്കാരെയാണ്.
അശ്വതി, രോഹിണി, മകയിരം, അവിട്ടം, പൂരം, ചോതി, പൂരാടം, രേവതി, ആയില്യം, പുണർതം എന്നീ നക്ഷത്രക്കാരാണ് കാമാസക്തിയിൽ മുന്നിട്ടു നിൽക്കുന്നത്. ആരെയും വശീകരിക്കുവാനുള്ള കഴിവ് ഈ നക്ഷത്രക്കാരിൽ കണ്ടുവരുന്നു. എന്നാൽ ശുദ്ധമനസ്‌കരുമാണ് ഈ ജാതകക്കാർ.
ഈ പത്ത് നക്ഷത്രക്കാരുടെ മറ്റുചില പ്രത്യേകതകൾ നോക്കാം-
ആർഭാടജീവിതം നയിക്കാൻ ഇഷ്‌ടപ്പെടുന്നവരാണിവർ. നിയമങ്ങളോ നിയന്ത്രണങ്ങളോ അടിച്ചേൽപ്പിക്കുന്നത് ഇവർക്ക് ഇഷ്ടമുള്ള കാര്യമല്ല. തീവ്രവും പരിശുദ്ധവുമായ പ്രണയം ആഗ്രഹിക്കുന്നവരായിരിക്കും ഇവർ. മറ്റുള്ളവരെ മനസിലാക്കാനും, അവരെ തങ്ങളോട് ചേർത്തുനിറുത്തി ആശ്വസിപ്പിക്കാനും മനസുള്ളവരായിരിക്കും ഈ നക്ഷത്രക്കാർ. സ്നേഹം ആവോളം ആസ്വദിക്കാൻ അവസരമുള്ളവരായും ഇവർ ഭവിക്കാറുണ്ട്.
വെള്ളിയാഴ്‌ച 108 തവണ ഈ മന്ത്രം ഭക്തിയോടെ ജപിക്കൂ, പിന്നെയുള്ള ജീവിതത്തിൽ ശുക്രദശ സുനിശ്ചിതം
ഹിന്ദു വിശ്വാസമനുസരിച്ച് ഓരോ ദിവസവും ഓരോ ഗ്രഹങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇത് പ്രകാരം ആരാധന നടത്തുകയാണെങ്കിൽ അതിവേഗം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ആഗ്രഹങ്ങൾ നിറവേറുകയും ചെയ്യുമെന്നാണ് വിശ്വാസം. ഐതിഹ്യം അനുസരിച്ച് വെള്ളിയാഴ്ച സൂചിപ്പിക്കുന്നത് ശുക്രനെ ആണ്. ശുക്രന്റെ അധിദേവതയായ ലക്ഷ്മിദേവിയെ വെള്ളിയാഴ്ച പ്രീതിപ്പെടുത്തുന്നത് ശുക്രൻ മൂലമുള്ള ദോഷ ഫലങ്ങൾ അകറ്റും.
ലക്ഷ്മിദേവിയെ എങ്ങനെ പ്രീതിപ്പെടുത്താം
വെള്ളിയാഴ്ച ദിവസം ലക്ഷ്മിദേവി, മഹാവിഷ്ണു തുടങ്ങിയവർ പ്രധാന ആരാധന മൂർത്തിയായ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ദേവി പ്രീതി നേടാൻ ഉത്തമം ആണ്. രാവിലയോ വൈകിട്ടോ ക്ഷേത്ര ദർശനമാവാം. ഇത് കൂടാതെ വീടുകളിൽ തന്നെ വിളക്ക് കത്തിച്ച് ലക്ഷ്മി ദേവിയെ സങ്കല്പിച്ച് വെള്ളപായസമോ, വെള്ളകടലയോ പാകം ചെയ്ത് നിവേദിക്കാം. നിവേദ്യത്തിനൊപ്പം ലക്ഷ്മി നാമം, മാഹാലക്ഷ്മി അഷ്ടക ജപം, മഹാലക്ഷ്മി അഷ്ടോത്തര ജപം എന്നിവ നടത്തേണ്ടതാണ്. ഭരണി, പുരാടം തുടങ്ങിയ നാളുകളിൽ ശുക്രഗ്രഹ മന്ത്രം108 തവണ ജപിക്കുന്നത് ശുക്രപ്രീതിക്കും അതുവഴി സദ്‌ഫലങ്ങൾക്കും കാരണമാകും. മഹാദേവ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ഉത്തമം ആണ്.
"ഹിമകുന്ദ മൃണാലാഭം ദൈത്യനാം പരമം ഗുരു
സർവ്വശാസ്ത്ര പ്രവക്താരം ഭാർഗ്ഗവും പ്രണാമമൃഹം"
എന്നതാണ് വെള്ളിയാഴ്ച ദിവസങ്ങളിൽ ജപിക്കേണ്ട പ്രധാനമന്ത്രം. ശുക്രനെ പ്രീതിപ്പെടുത്തുന്നതിലൂടെ ഒരു മനുഷ്യന് സുഖഭോഗ ജീവിതമാണ് കൈവരുക. സമാധാനപരമായ ദാമ്പത്തിക ജീവിതം, ആഭരണം, വസ്ത്രം, ധനം എന്നിവ നേടാനാകുന്നത് ശുക്രപ്രീതിയിലൂടെയാണ്. ഇതിനുള്ള ഏറ്റവും ഉത്തമ ദിവസം വെള്ളിയാഴ്ചയുമാണ്. കന്നിയിൽ ശുക്രൻ നിൽക്കുമ്പോൾ ജനിക്കുന്നവർ ശുക്രപ്രീതിക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇല്ലെങ്കിൽ അവർ നിന്ദ്യമായ പ്രവർത്തികൾ ചെയ്യുന്നവരായി പരിവർത്തനപ്പെടാൻ ഇടയാകും.