palakkadf

തേഞ്ഞിപ്പാലം: കലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിൽ നടന്ന സ്റ്റേറ്റ് യൂത്ത് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പാലക്കാട് ഓവറോൾ ചാമ്പ്യന്മാരായി. 6 സ്വ‌ർണവും 7 വെള്ളിയും 4 വെങ്കലവും ഉൾപ്പെടെ 135 പോയിന്റ് നേടിയാണ് പാലക്കാട് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. 2 സ്വർണവും 8 വീതം വെള്ലിയും വെങ്കലവുമുൾപ്പെടെ 106 പോയിന്റുമായി മലപ്പുറം റണ്ണറപ്പായി. 56 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനവും 47.5 പോയിന്റുമായി തിരുവനന്തപുരം നാലാം സ്ഥാനവും നേടി. ആൺകുട്ടകളിലും പെൺകുട്ടികളിലും പാലക്കാടാണ് ചാമ്പ്യൻമാർ.

മികച്ച അത്ലറ്റുകളായി ആൺകുട്ടികളിൽ 110 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ പാലക്കാടിന്റെ കെ. കിരണും പെൺകുട്ടികളിൽ 200 മീറ്ററിൽ സ്വർണം നേടിയ ഹൃതിക അശോക് മേനോനും തിരഞ്ഞെടുക്കപ്പെട്ടു.