d

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് തിരുവനന്തപുരത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിനെ തുടർന്ന് തലസ്ഥാന ജില്ലയിൽ കൂടി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ പത്തനംതിട്ട,​ ആലപ്പുഴ,​ കോട്ടയം,​ എറണാകുളം,​ ഇടുക്കി,​ കോഴിക്കോട്,​ കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു,​ ഒറ്റപ്പെട്ടയിടങ്ങളിൽ അത്ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

നാളെ ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ,​ കൊല്ലം,​ ആലപ്പുഴ,​ എറണാകുളം,​ കോഴിക്കോട്,​ കണ്ണൂർ,​ കാസർകോ‌ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദങ്ങളുടെ സ്വാധീനത്തെ തുടർന്നാണ് മഴ കനക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരളതീരത്തിന് അരികെയും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം നാളെയോടെ ചുഴലിക്കാറ്റായേക്കും. ചുഴലിക്കാറ്റ് കേരളതീരം തൊടില്ലെങ്കിലും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ഇത് കാരണമാകും.

അതേസമയം ​മ​ഴ​ക്കെ​ടു​തി​യി​ൽ​ ​സം​സ്ഥാ​ന​ത്ത് ​മൂ​ന്നു​പേ​ർ​ ​കൂ​ടി​ ​മ​രി​ച്ചു.​ ​ഇ​തു​വ​രെ​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ലാ​യി​ 30​ ​വീ​ടു​ക​ൾ​ ​ഭാ​ഗി​ക​മാ​യി​ ​ത​ക​ർ​ന്നു.​ ​ഒ​മ്പ​ത് ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ളി​ലാ​യി​ 61​ ​കു​ടും​ബ​ങ്ങ​ളി​ലെ​ 201​പേ​രെ​ ​മാ​റ്റി​ ​പാ​ർ​പ്പി​ച്ചു.​ ​ തി​രു​വ​ന​ന്ത​പു​രം​ ​പൊ​ഴി​യൂ​രി​ൽ​ ​ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ​ ​ര​ണ്ടു​വീ​ടു​ക​ൾ​ ​ത​ക​ർ​ന്നു.​ ​തൃ​ശൂ​ർ​ ​ന​ഗ​ര​ത്തി​ൽ​ ​ഗു​ഡ്‌​സ് ​ഓ​ട്ടോ​യ്ക്ക് ​മു​ക​ളി​ലേ​ക്ക് ​മ​രം​വീ​ണു.​ ​ആ​ല​പ്പു​ഴ​യി​ൽ​ ​നാ​ല് ​വീ​ടു​ക​ൾ​ ​ഭാ​ഗി​ക​മാ​യി​ ​ത​ക​ർ​ന്നു.

കോ​ട്ട​യം​ ​പാ​ലാ​യി​ൽ​ ​ചെ​ക്ക് ​ഡാം​ ​തു​റ​ക്കു​ന്ന​തി​നി​ടെ​ ​ക​രൂ​ർ​ ​ഉ​റു​മ്പി​ൽ​ ​ജോ​സ​ഫ് ​സ്‌​ക​റി​യ​ ​(​രാ​ജു​ ​-53​)​ ​മു​ങ്ങി​മ​രി​ച്ചു.​ ​വെ​ള്ള​ത്തി​ൽ​ ​നി​ന്നു​കൊ​ണ്ട് ​ചെ​ക്ക് ​ഡാ​മി​ന്റെ​ ​പ​ല​ക​ക​ൾ​ക്കി​ട​യി​ൽ​ ​ക​യ​ർ​ ​കു​രു​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​നി​ടെ​ ​കൈ​കു​ടു​ങ്ങി​ ​വെ​ള്ള​ത്തി​ൽ​ ​മു​ങ്ങു​ക​യാ​യി​രു​ന്നു.​ ​കൊ​ല്ല​ത്ത് ​മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ​ ​ക​ഴി​ഞ്ഞ​ 21​ന് ​കാ​ണാ​താ​യ​ ​നീ​ണ്ട​ക​ര​ ​സൂ​ര്യ​മം​ഗ​ലം​ ​വീ​ട്ടി​ൽ​ ​ഓ​ൾ​വി​ന്റെ​ ​(​സെ​ബാ​സ്റ്റ്യ​ൻ​ ​റീ​ഗ​ൻ,​ 44​ ​)​ ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി.​ ​കാ​സ​ർ​കോ​ട് ​ബ​ന്ത​ടു​ക്ക​യി​ൽ​ ​ഓ​ട​യി​ൽ​ ​വീ​ണ് ​വ​ർ​ക്‌​ഷോ​പ്പ് ​ഉ​ട​മ​ ​മം​ഗ​ല​ത്ത് ​ഹൗ​സി​ൽ​ ​ര​തീ​ഷ് ​(42​)​​​ ​മ​രി​ച്ചു.