ipl

ചെ​ന്നൈ​ : ഐ.പി.എൽ പതിനേഴാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. ഇന്നലെ നടന്ന ക്വാളിഫയർ 2വിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ 36 റൺസിന്കീഴടക്കിയാണ് സൺറൈസേഴ്സ് ഫൈനലിലെത്തിയത്. ചെന്നൈയിലെ ചെപ്പോക്കിൽ ആദ്യം ബാറ്റ് ചെയ്ത

ഹൈ​ദ​രാ​ബാ​ദ് 20​ ​ഓ​വ​റി​ൽ​ 9​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 175​ ​റ​ൺ​സെ​ടു​ത്തു.​ ​മറുപടിക്കിറങ്ങിയ രാജസ്ഥാന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സ്പിന്നിർമാരായ ഇംപാക്ട് പ്ലെയറായ ഷാബാസ് അഹമ്മദും അഭിഷേക് ശർമ്മയുമാണ് രാജസ്ഥാൻ ബാറ്റിംഗ് നിരയെ പ്രതിസന്ധിയിലാക്കിയത്. ഷാബാസ് മൂന്നും അഭിഷേക് രണ്ടും വിക്കറ്റുകൾ വീഴ്ത്തി കളി ഹൈദരാബാദിന് അനുകൂലമാക്കി. ഷാബാസാണ് കളിയിലെ താരം. 8 മുതൽ14വരെയുള്ള ഓവറുകളിൽ 37 റൺസ് മാത്രം നേടിയ രാജസ്ഥാന് നഷ്ടമായത് 5 വിക്കറ്റുകളാണ്.അവസാനം ഒറ്റയ്ക്ക് പൊരുതി നോക്കിയ അർദ്ധ സെഞ്ച്വറി നേടിയ ധ്രുവ് ജുറലിനും (പുറത്താകാതെ 35 പന്തിൽ 56), ഓപ്പണർ യശ്വസി ജയ്‌സ്വാളിനും (21 പന്തിൽ 42) മാത്രമാണ് രാജസ്ഥാൻ നിരയിൽ മികച്ച പ്രകടനം പുറത്തെടുക്കാനായത്. കാഡ്മോർ (10), സഞ്ജു (10), പരാഗ് (6), ഇംപാക്ട് പ്ലെയറായ ഹെറ്റ്‌മേയർ (4),പവൽ (6), അശ്വിൻ (0) എന്നിവരെല്ലാം നിരാശപ്പെടുത്തി.

നേരത്തേ കൃ​ത്യ​ത​യോ​ടെ​ ​പ​ന്തെ​റി​ഞ്ഞ​ ​രാ​ജ​സ്ഥാ​ൻ​ ​പേ​സ​ർ​മാ​രാ​ണ് ​വ​മ്പ​ന​ടി​ക്കാ​രു​ടെ​ ​കൂ​ടാ​ര​മാ​യ​ ​ഹൈ​ദ​രാ​ബാ​ദി​നെ​ ​ഇ​രു​ന്നൂ​റ് ​ക​ട​ക്കാ​തെ​ ​ത​ട​ഞ്ഞ​ത്.​ ​
ബോ​ൾ​ട്ടും​ ​ആ​വേ​ശും​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്‌​ത്തി.​ ​സ​ന്ദീ​പ് 2​ ​വി​ക്ക​റ്റ് ​നേ​ടി.​ ​ച​ഹ​ൽ​ ​മൂ​ന്ന് ​ക്യാ​ച്ചു​ക​ളെ​ടു​ത്ത് ​ഫീ​ൽ​ഡിം​ഗി​ൽ​ ​തി​ള​ങ്ങി. ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​ഹെ​ൻ​റി​ച്ച് ​ക്ലാ​സ്സ​നാ​ണ് ​(34​ ​പ​ന്തി​ൽ​ 50​)​ ​ഹൈ​ദ​രാ​ബാ​ദി​ന്റെ​ ​ടോ​പ് ​സ്കോ​റ​ർ.​ ​രാ​ഹു​ൽ​ ​ത്രി​പാ​ഠി​ ​(15​ ​പ​ന്തി​ൽ​ 37​),​ ​ട്രാ​വി​സ് ​ഹെ​ഡ് ​(34​)​ ​എ​ന്നി​വ​രും​ ​തി​ള​ങ്ങി.​ ​
ആ​ദ്യ​ ​ഓ​വ​റി​ൽ​ ​ഒ​ന്ന് ​വീ​തം​ ​സി​ക്സും​ ​ഫോ​റും​ ​അ​ടി​ച്ച​ ​അ​ഭി​ഷേ​ക് ​ശ​ർ​മ്മ​യെ​ ​(12​)​ ​അ​വസ​ാന​ ​പ​ന്തി​ൽ​ ​കാ​ഡ്മോ​റി​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​ബോ​ൾ​ട്ട് ​പ​തി​വു​പോ​ലെ​ ​പ​വ​ർ​പ്ലേ​യി​ൽ​ ​രാ​ജ​സ്ഥാ​ന് ​ബ്രേ​ക്ക് ​ത്രൂ​ന​ൽ​കി.​ ​അ​ഞ്ചാം​ ​ഓ​വ​റി​ൽ​ ​ത്രി​പാ​ഠി​യേ​യും​ ​മ​ർ​ക്ര​ത്തേ​യും​ ​(1)​ ​പു​റ​ത്താ​ക്കി​യ​ ​ബോ​ൾ​ട്ട് ​ഈ​ ​സീ​സ​ണി​ൽ​ ​പ​വ​ർ​പ്ലേ​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വി​ക്ക​റ്റ് ​നേ​ടു​ന്ന​ ​താ​ര​മാ​യി​ ​(12​).​ ​വി​ക്ക​റ്റു​ ​വീ​ണെ​ങ്കി​ലും​ ​ഹൈ​ദ​രാ​ബാ​ദി​ന്റെ​ ​റ​ൺ​റേ​റ്റ് ​താ​ഴ്ന്നി​ല്ല.​ ​പ​ത്തോ​വ​റി​ൽ​ ​അ​വ​ർ​ 99​ൽ​ ​എ​ത്തി.​ ​എ​ന്നാ​ൽ​ ​പ​ത്താം​ ​ഓ​വ​റി​ൽ​ ​ഹെ​ഡി​നെ​ ​സ​ന്ദീ​പ് ​പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ് ​ഹൈ​ദ​രാ​ബാ​ദി​ന്റെ​ ​സ്‌​കോ​റിം​ഗി​ന്റെ​ ​വേ​ഗം​ ​കു​റ​ഞ്ഞ​ത്.