coffee

കട്ടപ്പന: കൊക്കോയ്ക്ക് പിന്നാലെ കാപ്പിവിലയും കുത്തനെ താഴേയ്ക്ക്. 240 രൂപ വരെ വില ഉണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വില ഇപ്പോള്‍ 185 ആയാ താന്നിരിക്കുന്നത്.ഒപ്പം കാപ്പി പരിപ്പിന്റെ വില 362 ല്‍ നിന്നും 300 ആയും കുറഞ്ഞു. ഇത് ഹൈറേഞ്ചിലേ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.

വില ഉയര്‍ന്നത്തോടെ പല കര്‍ഷകരുംകാപ്പി കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.വില വീണ്ടും ഉയരുമെന്ന് കരുതി കാപ്പി കുരു സംഭരിച്ചുവച്ചവരും നിരവധിയാണ്. എന്നാല്‍ ചെറിയ കാലയളവില്‍ തന്നെ വില കുത്തനേ ഇടിഞ്ഞത് കര്‍ഷകര്‍ക്ക് നിരാശ നല്‍കി. വില ഏറെ ഉയര്‍ന്നതോടെ വന്‍കിട വ്യാപാരികളും കാപ്പിപ്പൊടി നിര്‍മാണ യൂണിറ്റുകളും കാപ്പിക്കുരു വാങ്ങി സ്റ്റോക്ക് ചെയ്യാന്‍ മടിയ്ക്കുകയാണ് .

ഇതാണ് ഉയര്‍ന്ന വില വീണ്ടും താഴാന്‍ കാരണമായി കര്‍ഷകര്‍ പറയുന്നത്.ഇത്തരത്തില്‍ നാളുകള്‍ക്ക് ശേഷം വില ഉയരുകയും വളരെ വേഗം തന്നെ വില താഴുകയും ചെയ്യുന്നത് ഹൈറേഞ്ചിന്റെ കാര്‍ഷിക മേഖകക്ക് വലിയ പ്രക്ഷാഘാതങ്ങള്‍ക്ക് തന്നെ കാരണമാകും.

പ്രതീക്ഷ നല്‍കി, പിന്നെയും ദുരിതം

പിന്നോട്ട്‌നാലു വര്‍ഷം മുന്‍പ് വരെ ഹൈറേഞ്ചില്‍ 70 രൂപ വിലയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വിലയാണ് 230 രൂപയായി ഉയര്‍ന്നിരുന്നത്. കാപ്പി പരിപ്പിന്റെ വില 110 ല്‍ നിന്നുമാണ് 362 രൂപയായും ഉയര്‍ന്നന്നത്.കാപ്പികൃഷി ഹൈറേഞ്ചില്‍ കുറഞ്ഞതോടെ ഉത്പാദനം ഇടിഞ്ഞതാണ് കാപ്പിവില ഉയരാന്‍ പ്രധാന കാരണമായത് . വില കൂടിയതോടെ കര്‍ഷകര്‍ പാടേ ഉപേക്ഷിച്ച കാപ്പികൃഷിയിലേയ്ക്ക് ഏറെ ഉത്സാഹത്തോടെ തിരികെ വരുകയായിരുന്നു.