e

ലക്നൗ: സമാജ്‍വാദി പാർട്ടി സ്ഥാനാർത്ഥിയായ ലാൽജി വർമ്മയെ യു.പി പൊലീസ് വീട്ടു തടങ്കലിലാക്കിയെന്ന് അഖിലേഷ് യാദവ്. ലാൽജിയുടെ വീട്ടിലേക്ക് മതിൽചാടിക്കടന്ന് എത്തിയ പൊലീസ് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കുകയായിരുന്നു. ബി.ജെ.പിക്ക് പരാജയ ഭീതിയുണ്ടെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ സംഭവമെന്ന് അഖിലേഷ് പറഞ്ഞു. എസ്.പിയുടെ സത്യസന്ധനായ സ്ഥാനാർത്ഥിയുടെ പ്രതിഛായ തകർക്കാനാണ് ​ശ്രമമെന്നും പൊലീസും ലാൽജിയും തമ്മിൽ തർക്കിക്കുന്നതിന്റെ വിഡിയോ പുറത്ത് വിട്ട് അഖിലേഷ് യാദവ് പറഞ്ഞു.

ലാൽജിയും വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് റെയ്ഡിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് എസ്.പി പരാതി നൽകി. അതേസമയം, പൊലീസ് തന്നെ പീഡിപ്പിക്കുകയാണെന്ന് ലാൽജി പറഞ്ഞു.