തിരുവനന്തപുരം: കാർഷിക വിദ്യാഭ്യാസ-ഗവേഷണ-വിജ്ഞാനവ്യാപന പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് സമഗ്രസംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന കേരള കാർഷിക സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ‘Convocation-2023’ മെയ് 29 ബുധനാഴ്ച തിരുവനന്തപുരം, വെള്ളായണി കാർഷിക കോളേജിൽവച്ച് സംഘടിപ്പിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. കാർഷിക സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് വിദ്യാർത്ഥികൾക്കുള്ള ബിരുദദാന ചടങ്ങ് പ്രകൃതിരമണീയമായ വെള്ളായണി കാർഷിക കോളേജിൽവച്ച് സംഘടിപ്പിക്കുന്നത്. ബഹുമാനപെട്ട കേരള ഗവര്‍ണറും, കേരള കാർഷിക സർവ്വകലാശാലയുടെ ചാന്‍സലറുമായ ശ്രീ. ആരിഫ് മുഹമ്മദ് ഖാനാണ് കോൺവൊക്കേഷന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്.
ഇതിന്റെ ഭാഗമായി മെയ് 27 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ഹോട്ടല്‍ റെസിഡന്‍സി ടവര്‍, പ്രസ് റോഡ്, തിരുവനന്തപുരത്ത് വച്ച് നടത്തുന്ന പത്രസമ്മേളനത്തിലേക്ക് എല്ലാ പത്ര-ദൃശ്യ-സാമൂഹ്യ-മാധ്യമ പ്രവർത്തകരേയും സാദരം ക്ഷണിക്കുന്നു.