തളിപ്പറമ്പ്: കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന 10 വയസുകാരനെ ഒമ്നി വാനിലെത്തിയ സംഘം പട്ടാപ്പകൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞദിവസം ഉച്ച കഴിഞ്ഞാണ് സംഭവം. പടപ്പേങ്ങാട് സ്വദേശിയായ വിദ്യാർത്ഥിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. മെയിൻ റോഡിലൂടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു കുട്ടി. ഇതിനിടെ തൊട്ടുപിന്നിലായി നിർത്തിയ നീല നിറത്തിലുള്ള ഒമ്നി വാനിൽ നിന്ന് രണ്ടുപേർ മിഠായി നീട്ടിക്കൊണ്ടു ഇത് വാങ്ങിച്ചോ എന്ന് പറയുകയും തട്ടി ക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. ഡ്രൈവർ അടക്കം മൂന്നുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഭയന്നു പോയ കുട്ടി സമീപത്തെ ക്വാർട്ടേ ഴ്സിന്റെ മുറ്റത്ത് ഓടിക്കയറി. ഈ സമയം റോഡിൽ ആരുമുണ്ടായി രുന്നില്ല. ഇതിനിടെ ഒരു ഇരുചക വാഹനം റോഡിലൂടെ വന്നതോടെ ഒമ്നി ഓടിച്ചുപോയി. സംഭവം സംബന്ധിച്ച് പിതാവ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി.