മുംബയ്: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ സംഗം ഇന്ന് പുലർച്ചയോടെ മുംബയ് എയർ പോർട്ടിൽ നിന്ന് യു.എസ്.എയിലേക്ക് പുറപ്പെട്ടു. ക്യാപ്ടൻ രോഹിത് ശർമ്മ, ജസ്‌പ്രീത് ബുംറ, സൂര്യകുമാർ, ജഡേജ, സിറാജ്, പന്ത്, ഗിൽ,അർഷ്ദീപ്,ദുബെ, കോച്ച് രാഹുൽ ദ്രാവിഡ്, ബാറ്റിംഗ് കോച്ച് വിക്രം രാത്തോർ എന്നിവരുൾപ്പെട്ട സംഘം ഇന്നലെ രാത്രി മണിയോടെ മുംബയ് എയർപോർട്ടിൽ എത്തി. ജൂൺ 2നാണ് ലോകകപ്പ് തുടങ്ങുന്നത്. 5ന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.