കൊച്ചി: സേവാഭാരതി എറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 10,12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ധനസഹായവും പഠനോപകരണങ്ങളും വിതരണം ചെയ്‌തു. സേവാഭാരതി യൂണിറ്റ് വൈസ് പ്രസിഡന്റ് സുരേഷ് മാണികത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അദ്ധ്യാപകനും വിദ്യാഭ്യാസ വിചക്ഷനുമായ വേണുഗോപാൽ ബി.മേനോൻ അവാർഡുകൾ വിതരണം ചെയ്‌തു. യൂണിറ്റ് സെക്രട്ടറി പ്രേoനാഥ് സ്വാഗതവും യൂണിറ്റ് അധ്യക്ഷൻ അജയ് ബി നന്ദിയും പറഞ്ഞു. രാഷ്ട്രീയ സ്വയം സേവക സംഘം നഗർ സoഘചാലക് ലക്ഷ്മിനാരായണൻ, P S മണികണ്ഠൻ, ശാന്തി ആനന്ദ്, ജയപ്രശാന്ത് പ്രഭു എന്നിവർ സംസാരിച്ചു.