തിരുവനന്തപുരം: മഴക്കെടുതികൾ മൂലം തിരുവനന്തപുരത്ത് തുടർച്ചയായി സംഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്ന പദ്ധതിക്ക് 200 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേന്ദ്രമന്ത്രിയും തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറാണ് തന്റെ എക്സ് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.
പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശകൾ അനുസരിച്ച് ദേശീയ ദുരന്ത നിവാരണ ഫണ്ടിന് കീഴിൽ അനുവദിക്കപ്പെട്ട തുക വിനിയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ 2022 ഫെബ്രുവരി 28ന് പുറത്തിറക്കിയിരുന്നു. രാജ്യത്തെ ഏഴ് നഗരങ്ങളിലെ ദുരിതനിവാരണ പ്രവർത്തനങ്ങൾക്കായി (2021 മുതൽ 2026 സാമ്പത്തിക വർഷം വരെ) 2500 കോടി രൂപയാണ് വകകൊള്ളിച്ചിരിക്കുന്നത്.
പ്രസ്തുത മാത്യകയിലാണ് മറ്റ് നഗരങ്ങളിലെ വെള്ളപ്പൊക്ക നിവാരണ പദ്ധതിക്ക് കേന്ദ്രം രൂപകൽപ്പന നൽകുന്നത്. ഇതിൻ പ്രകാരം തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ ഒൻപത് നഗരങ്ങൾക്ക് 1800 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഓരോ നഗരവും 200 കോടി രൂപയുടെ വെള്ളപ്പൊക്ക ദുരിത നിവാരണ പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കണം. അതിൽ 200 കോടി (അതായത് പദ്ധതിയുടെ 75ശതമാനം) കേന്ദ്ര സർക്കാർ നൽകും.
തിരുവനന്തപുരം നഗരത്തിലെ മഴയും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടുള്ള ദുരന്തങ്ങൾ നേരിടാനുള്ള ശേഷി വർദ്ധി പ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 2024 മേയ് അവസാനത്തോടെ സംസ്ഥാനം കേന്ദ്രത്തിന് ഇത് സംബന്ധിച്ച് പദ്ധതി സമർപ്പിക്കണം.
പോസ്റ്റിന്റെ പൂർണരൂപം
സന്നിഗ്ദ്ധ ഘട്ടങ്ങളിൽ നരേന്ദ്ര മോദി സർക്കാർ കേരളത്തിന് സഹായഹസ്തം നീട്ടുന്നതിന് മറ്റൊരുദാഹരണം കൂടി.
തിരുവനന്തപുരത്തെ പ്രളയ ദുരിത നിവാരണ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപയുടെ കർമ്മപദ്ധതി കേന്ദ്ര സർക്കാർ കേരളത്തിന് ഉറപ്പാക്കിയിരിക്കുന്നു. മഴക്കെടുതികളും വെള്ളക്കെട്ടും മൂലം തലസ്ഥാന നിവാസികൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് പര്യാപ്തമായ ക്രിയാത്മക നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു കൊണ്ട് സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരാണ് ഇതിന്മേൽ വേണ്ട നടപടികൾ ഇനിയും കൈക്കൊള്ളേണ്ടത് . 2024 മെയ് അവസാനത്തോടെ പ്രസ്തുത നിർദ്ദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിക്കേണ്ടതാണെന്ന് ഞാൻ സംസ്ഥാന സർക്കാരിനെ വീണ്ടും ഓർമ്മപ്പെടുത്തുന്നു. തിരുവനന്തപുരത്തെ ജനങ്ങൾക്ക് മേൽ നാശം വിതച്ച് പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ഈ കേന്ദ്ര സർക്കാർ പദ്ധതിയുടെ ലക്ഷ്യം.
In yet another gesture of extending helping hand to #Kerala, PM @narendramodi ji’s Govt offers assistance for Rs 200 Cr project under the Urban Flood Mitigation Programme for #Thiruvananthapuram.
— Rajeev Chandrasekhar 🇮🇳(Modiyude Kutumbam) (@Rajeev_GoI) May 26, 2024
The @pinarayivijayan government must now act - by submitting a proposal for… pic.twitter.com/jweqOkWx6E