football

ബെർലിൻ : 120 വർഷത്തെ ചരിത്രത്തിലാദ്യമായി ജർമ്മൻ ബുണ്ടസ് ലിഗയിൽ ജേതാക്കളായ ബയേർ ലെവർകൂസന് ജർമ്മൻ കപ്പ് ഫുട്ബാൾ കിരീടവും. കഴിഞ്ഞരാത്രി നടന്ന ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് കൈസർസല്യൂട്ടേണിനെ തോൽപ്പിച്ചാണ് സാബി അലോൺസോ പരിശീലിപ്പിക്കുന്ന സംഘം തങ്ങളുടെ ചരിത്രത്തിലെ ആദ്യ ഡൊമസ്റ്റിക് ഡബിൾ നേടിയത്. 17-ാം മിനിട്ടിൽ ഗ്രാനിറ്റ് ഷാക്കയാണ് ലെവർകൂസന്റെ വിജയഗോൾ നേടിയത്. 44-ാം മിനിട്ടിൽ ഓഡിലോൻ കൊസോനോവിനെ ചുവപ്പുകാർഡിലൂടെ നഷ്ടമായെങ്കിലും പിടിച്ചുനിന്ന് ലെവർകൂസൻ കിരീടം സ്വന്തമാക്കുകയായിരുന്നു.