d

പ്രണവ് മോഹൻലാൽ. ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം ഒ.ടി.ടിയിലേക്ക്. ചിത്രം ജൂൺ 7 മുതൽ സ്ട്രീമിംഗ് ആരംഭിക്കും. സോണി ലിവിലൂടെയാണ് വർഷങ്ങൾക്ക് ശേഷം ഒ.ടി.ടിയിൽ എത്തുന്നത്. സൂപ്പർഹിറ്റായ ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തിൽ നിവിൻ പോളിയുടെ പ്രകടനവും കൈയടി നേടിയിരുന്നു.

കല്യാണി പ്രിയദർശൻ,​ അജു വർഗീസ്,​ ബേസിൽ ജോസഫ്,​ വിനീത് ശ്രീനിവാസൻ,​ നീരജ് മാധവ്, നീത പിള്ള,​ അർജുൻ ലാൽ,​ അശ്വത് ലാൽ,​ കലേഷ് രാംനാഥ്,​ ഷാൻ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തി. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിച്ചത്.

Varshangalkku Shesham streaming from June 7th only on Sony LIV#VarshangalkkuShesham #VarshangalkkuSheshamOnSonyLIV@SonyLIV pic.twitter.com/zTjVbfJ7IL

— Varshangalkku Shesham (@VarshangalkkuS) May 25, 2024