pic

പോർട്ട് മോർസ്ബി: പസഫിക് ദ്വീപ് രാജ്യമായ പാപ്പുവ ന്യൂഗിനിയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 670 കടന്നിരിക്കാമെന്ന് യു.എൻ. ഇതുവരെ അഞ്ച് മൃതദേഹങ്ങൾ മാത്രമാണ് പുറത്തെടുത്തത്. മൃതദേഹങ്ങൾ വീണ്ടെടുക്കാൻ തെരച്ചിൽ തുടരുന്നുണ്ട്.

ഏകദേശം 150ലേറെ വീടുകൾ മണ്ണിനടിയിൽപ്പെട്ടിരിക്കാമെന്ന് യു.എന്നിന്റെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ അറിയിച്ചു.

വെള്ളിയാഴ്ച പുലർച്ചെ മൂന്നിനാണ് വടക്കൻ പാപ്പുവ ന്യൂഗിനിയിലെ എൻഗ പ്രവിശ്യയിലെ കാവോകലം എന്ന ഗ്രാമത്തിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ഗ്രാമം പൂർണമായും മണ്ണിനടിയിലായി. മേഖലയിൽ മണ്ണിടിച്ചിൽ തുടരുന്നുണ്ട്. 1,000 പേരെ മാറ്റിപ്പാർപ്പിച്ചു.