പാട്ന: ബിഹാറിൽ എൻ.ഡി.എ. പ്രചാരണയോഗത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന് വീണ്ടും നാക്കുപിഴ. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകട്ടെയെന്നതിന് പകരം മുഖ്യമന്ത്രിയാവട്ടെ എന്നായിരുന്നു നിതീഷിന്റെ പരാമർശം. നേരത്തെ, ചിരാഗ് പാസ്വാന് വേണ്ടി വോട്ടുചോദിക്കുമ്പോഴും നിതീഷിന് സമാന അബദ്ധം സംഭവിച്ചിരുന്നു.
പട്‌ന സാഹിബ് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന് വേണ്ടി വോട്ടുചോദിക്കുമ്പോഴായിരുന്നു നിതീഷിന്റെ പരാമർശം.