travel-influencer

ബ്യൂണസ് അയേഴ്സ്: പ്രമുഖ ട്രാവൽ ഇൻഫ്ളുവൻസറും യൂട്യൂബറുമായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പകർത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മണിക്കൂറുകൾക്കകമാണ് ലിയോണൽ എസ്‌​റ്റെബൻ ബൊറോണി മരിച്ചത്. ബ്യൂണസ് അയേഴ്സിലുളള വീട്ടിലെത്തിയ ബന്ധുവാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടത്തിയത്. ഈ മാസം 17നായിരുന്നു സംഭവം.

യുവാവിന്റെ കൈകാലുകൾ പ്ലാസ്​റ്റിക് കയറുപയോഗിച്ച് ബന്ധിപ്പിച്ച് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്​റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കാതെ കൂടുതൽ വിവരങ്ങളൊന്നും പറയാൻ സാധിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.

ലാപ്‌ടോപ്പിൽ നിന്നും കുട്ടികളുടെ നഗ്നചിത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് എസ്‌​റ്റെബൻ അറസ്​റ്റിലായത്. ചോദ്യം ചെയ്യലിനിടയിൽ യുവാവ് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താൻ തയ്യാറായിരുന്നില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കുട്ടികളെ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യുഎസ് ഏജൻസി നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

സോഷ്യൽ മീഡിയയിൽ 'അൺ ലിയോൺ വിയാജെറോ'( സിംഹ സഞ്ചാരി) എന്ന പേരിലാണ് എസ്‌​റ്റെബൻ അറിയപ്പട്ടിരുന്നത്. ഇൻസ്​റ്റഗ്രാമിൽ 1,64,000 ഫോളോവേഴ്സാണ് യുവാവിനെ പിന്തുടരുന്നത്. സ്വന്തം ബൈക്കിൽ നടത്തുന്ന യാത്രകളുടെ ചിത്രങ്ങളും വീഡിയോകളുമാണ് സാധാരണയായി എസ്‌​റ്റെബൻ പങ്കുവയ്ക്കാറുളളത്. ഇക്വഡോർ, വെനസ്വല, ഫ്രഞ്ച് ഗയാന തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ യാത്രളുടെ വിശേഷങ്ങളാണ് യുവാവ് ഇൻസ്റ്റഗ്രാമിൽ കൂടുതലും പങ്കുവച്ചിട്ടുളളത്.

View this post on Instagram

A post shared by Un Leon Viajero (@unleonviajero)

മരിക്കുന്നതിന് രണ്ടാഴ്ച മുൻപാണ് എസ്റ്റബർ സോഷ്യൽ മീഡിയയിൽ അവസാനമായി പോസ്​റ്റ് പങ്കുവച്ചത്. ഒരു ബൈക്കിൽ ഇരിക്കുന്നതായിരുന്നു ചിത്രം. സോഷ്യൽ മീഡിയയിലെ എല്ലാ ഫോളോവേഴ്സിനോടും വിട ചോദിക്കുന്നുവെന്നായിരുന്നു ക്യാപ്ഷൻ.