vijay

ആരാധകർ ഏറെ കാത്തിരിക്കുന്ന വിജയ് ചിത്രം 'ഗോട്ടിന്റെ' ഏറ്റവും പുതിയ വിശേഷം പങ്കുവച്ച് ചിത്രത്തിന്റെ സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ. ചിത്രത്തിൽ വിജയ് രണ്ടാമതൊരു പാട്ട് കൂടി പാടിയിട്ടുണ്ടെന്ന് ഒരു പരിപാടിക്കിടെ യുവൻ വെളിപ്പെടുത്തി. ചിത്രത്തിൽ വിജയ് പാടിയ 'വിസിൽ പോട്' എന്ന പാട്ട് പുറത്തുവിട്ടിരുന്നു. പാട്ട് വമ്പൻ ഹിറ്റായതിന് പിന്നാലെയാണ് താരത്തിന്റെ ശബ്ദത്തിൽ രണ്ടാമതൊരു പാട്ടുകൂടി എത്തുന്നതായി അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിൽ നടന്ന ഒരു പരിപാടിക്കിടെ ഗോട്ട് സിനിമയുടെ വിശേഷങ്ങളും വിജയ്‌യുടെ പുതിയ പാട്ടും യുവൻ ശങ്കർ രാജ പങ്കുവയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയാണ്. ആദ്യമായി ഒരു സിനിമയിൽ ദളപതി രണ്ട് പാട്ടുകൾ പാടിയിരിക്കുകയാണെന്ന യുവന്റെ വാക്കുകൾ ആരാധകർ ആർപ്പുവിളികളോടെയാണ് ഏറ്റെടുത്തത്.

Thalapathy @actorvijay had sung two songs in the GOAT 🔥

- @thisisysr pic.twitter.com/ENulpalrMp

— Vijay Fans Trends 🐐 (@VijayFansTrends) May 27, 2024


വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ടിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനായി വിജയ് 15 ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. വിജയ് യുടെ കരിയറിലെ 68-ാമത് ചിത്രമായാണ് ദ ഗ്രേറ്റസ്റ്റ് ഒഫ് ഓൾ ടൈം (ഗോട്ട് )​ ഒരുങ്ങുന്നത്. 69-ാമത്തെ ചിത്രത്തോടെ വിജയ് അഭിനയ രംഗം പൂർണമായും ഉപേക്ഷിക്കുമെന്ന് ആരാധകരെ അറിയിച്ചിരുന്നു.

ഗോട്ടിൽ വിജയ് രണ്ടു ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. സ്നേഹ, ലൈല,​ വി.ടി. വി ഗണേഷ്,​ പാർവതി നായർ തുടങ്ങി നീണ്ടതാരനിരയുണ്ട് ചിത്രത്തിൽ. തെലുങ്ക് നടി മീനാക്ഷി ചൗധരി ആണ് നായിക. വിജയ്‌യും വെങ്കട് പ്രഭുവും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഗോട്ട്.