beauty

ക്ലിയർ സ്‌കിൻ വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുംതന്നെയുണ്ടാകില്ല. അതിനായി വിപണിയിൽ കിട്ടുന്ന പല തരത്തിലുള്ള സിറം, ക്രീമുകൾ എന്നിവ പരീക്ഷിക്കാറുമുണ്ടാകും. എന്നാൽ, ഇവ ഉപയോഗിച്ചതുകൊണ്ട് എല്ലാവർക്കും ഫലം കിട്ടണമെന്നില്ല, ചിലപ്പോൾ ഗുരുതരമായ ചർമ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. അതിനാൽ, വീട്ടിൽതന്നെ തയ്യാറാക്കാൻ കഴിയുന്ന പാക്കുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. മുഖം ക്ലിയർ ആകാനും തിളക്കം ലഭിക്കാനും ഉത്തമമാണ് ഒരു ഫേസ്‌പാക്ക് പരിചയപ്പെടാം. ഇതിനായി വീട്ടിൽ തന്നെയുള്ള സാധനങ്ങൾ മാത്രം മതി.

ആവശ്യമായ സാധനങ്ങൾ

കറ്റാർവാഴ ജെൽ - ആവശ്യത്തിന്

തക്കാളി - 1

തയ്യാറാക്കേണ്ട വിധം

തക്കാളി നന്നായി അരച്ച് അരിച്ചെടുക്കുക. ശേഷം അതിലേക്ക് കറ്രാർവാഴ ജെൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ക്രീം രൂപത്തിലാകണം. ബാക്കി വന്ന തക്കാളി ജ്യൂസ് ഐസാക്കി ഉപയോഗിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

നേരത്തേ തയ്യാറാക്കി വച്ച ക്രീം രാത്രി ഉറങ്ങുന്നതിന് മുമ്പ് വേണം മുഖത്ത് പുരട്ടാൻ. ആദ്യം ഫേസ്‌വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കിയ ശേഷം ക്രീം പുരട്ടാവുന്നതാണ്. ഉണങ്ങുമ്പോൾ ഇളം ചൂട് വെള്ളത്തിൽ കഴുകി കളയുക. വൃത്തിയുള്ള തുണികൊണ്ട് തുടച്ചശേഷം മോയ്‌സ്‌ചറൈസർ പുരട്ടണം. എല്ലാ ദിവസവും രാത്രി ഇങ്ങനെ ചെയ്യണം. ദിവസങ്ങൾക്കുള്ളിൽ പാടുകൾ മാറി മുഖം തിളങ്ങുന്നത് നിങ്ങൾക്ക് തന്നെ കാണാം.