കാർത്തി, അരവിന്ദ് സ്വാമി എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മെയ്യഴകൻ എന്ന ചിത്രം പ്രേം കുമാർ സംവിധാനം ചെയ്യുന്നു. 96 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രേംകുമാർ. കാർത്തിയുടെ 27- മത്തെ ചിത്രമാണ് മെയ്യഴകൻ. ശ്രിദിവ്യ നായികയായി എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് , സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തിറക്കി.ഏറെ രസകരമാണ് പോസ്റ്റർ.
ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. തമിഴകത്ത് വൻ വിജയം നേടിയ വിരുമൻ എന്ന ചിത്രത്തിന് ശേഷം 2ഡി എൻ്റർടെയ്ൻമെന്റ് കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന സിനിമയാണ്. സൂര്യയും ജ്യോതികയുമാണ് നിർമ്മാതാക്കൾ. രാജശേഖർ കർപ്പൂര കർപ്പൂര പാണ്ഡ്യനാണ് സഹ നിർമ്മാതാവ്. രാജ് കിരൺ, ജയ പ്രകാശ്, ശരൻ എന്നിവരാണ് മറ്റ് താരങ്ങൾ.