astro

അശ്വതി: വിദേശത്തു നിന്നും തൊഴിൽ അവസരങ്ങൾ വന്നുചേരും. പ്രിയപ്പെട്ടവരുടെ വിവാഹത്തിൽ പങ്കാളിയാകും. നഷ്ടപ്പെട്ട അവസരം വീണ്ടും വന്നുചേരും. ഭാവിയിലേക്ക് ഗുണകരമായ തീരുമാനങ്ങളെടുക്കും. ഭാഗ്യദിനം തിങ്കൾ.


ഭരണി: കർമ്മരംഗത്ത് പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കും. പൊതുവെ സന്തോഷവും സംതൃപ്തിയും വർദ്ധിക്കും. അവകാശങ്ങൾ നേടിയെടുക്കും. പ്രതികൂല സാഹചര്യങ്ങൾ മറികടക്കും. നഷ്ടപ്പെട്ട വസ്തു തിരികെ ലഭിക്കും. ഭാഗ്യദിനം വെള്ളി.


കാർത്തിക: ശുഭ വാർത്തകൾ കേൾക്കാനിടയാകും. നല്ല കാര്യങ്ങൾ ചെയ്യുന്നതിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റും. തൊഴിൽപരമായ പ്രയാസങ്ങൾ നീങ്ങും. വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് അവസരം. വിദേശയാത്രക്ക് സമയം അനുകൂലം. ഭാഗ്യദിനം ഞായർ.

രോഹിണി: തൊഴിൽരംഗത്ത് കൂടുതൽ പ്രതീക്ഷയ്ക്ക് വകയുള്ള കാലമാണ്. സാഹസികതയും എടുത്തുചാട്ടവും നിയന്ത്രിക്കണം. തുടർപഠനം സാദ്ധ്യമാകും. സർക്കാർ സഹായങ്ങൾ ലഭിക്കും. നേത്രരോഗം വരാതെ ശ്രദ്ധിക്കണം. ഭാഗ്യദിനം ബുധൻ.


മകയിരം: ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന ശമ്പളമുള്ള ജോലി ലഭിക്കും. വീട്ടുകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ദൂരയാത്രകൾ ആവശ്യമായി വരും. പുതിയ സൗഹൃദങ്ങൾ ലഭിക്കും. ആരാധനാലയങ്ങൾ സന്ദർശിക്കും. ഭാഗ്യദിനം ഞായർ.


തിരുവാതിര: വീടുപണി പൂർത്തിയാക്കും. പിണങ്ങി നിന്നവരുമായി വീണ്ടും അടുക്കും. ജനസേവന കാര്യങ്ങളിൽ പങ്കാളിയാകും. മക്കളുടെ കാര്യങ്ങൾ സുരക്ഷിതമാക്കും. കടബാദ്ധ്യതകൾ തീർക്കും. പരിശ്രമിച്ചാൽ പുതിയ തൊഴിൽ നേടാനാകും. ഭാഗ്യദിനം ബുധൻ.


പുണർതം: രോഗദുരിതങ്ങളിൽ നിന്നും മോചനം ലഭിക്കും. കച്ചവടക്കാർക്ക് വലിയ പദ്ധതികളിൽ പങ്കാളികൾ ആകുവാനുള്ള അവസരം ലഭിക്കും. ആത്മവിശ്വാസം വർദ്ധിക്കും. രണ്ടാം വിവാഹത്തിന് അനുകൂല സമയം. ഭാഗ്യദിനം തിങ്കൾ.

പൂയം: പുതിയ വരുമാനമാർഗം കണ്ടെത്തും. സന്താനങ്ങൾ വഴി സന്തോഷമുണ്ടാകും. എതിർപ്പുകളും തടസങ്ങളും കുറയും. പ്രശസ്തി വർദ്ധിക്കും. പാരമ്പര്യ സ്വത്ത് കൈവശമെത്തും. താത്കാലിക ജോലി സ്ഥിരപ്പെടും. ഭാഗ്യദിനം തിങ്കൾ.


ആയില്യം: സർക്കാരിൽ നിന്നും സഹായങ്ങൾ ലഭിക്കും. സാമൂഹിക പ്രവർത്തകർക്ക് ജോലിഭാരം കൂടും. ചില സ്ഥാനമാനങ്ങൾ ഏറ്റെടുക്കേണ്ടിവരും. നവീനമായ കർമ്മ പദ്ധതികൾ ലക്ഷ്യപ്രാപ്തി നേടും. അപകടങ്ങളിൽ നിന്ന് രക്ഷപെടും. ഭാഗ്യദിനം ഞായർ.

മകം: വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. പുതിയ കോഴ്സുകൾക്ക് ചേർന്ന് പഠിക്കും. ആഗ്രഹിച്ച സ്ഥാനമാനങ്ങൾ ലഭിക്കും. വിവാഹം ഉറ പ്പിക്കും. കടബാദ്ധ്യതകൾ തീർക്കും. സാമ്പത്തിക ഉയർച്ച ഉണ്ടാകും. ആരോഗ്യം തൃപ്തികരം. ഭാഗ്യദിനം ശനി.

പൂരം: ഗൃഹനിർമാണം തുടങ്ങും. അമിത ചെലവ് നിയന്ത്രിക്കണം. കാർഷികമേഖല വിപുലീകരിക്കും. ശമ്പളവർദ്ധന മുൻകാല പ്രാബല്യത്തോടെ ലഭിക്കും. ബിസിനസ് രംഗത്ത് നേട്ടമുണ്ടാകും. പരീക്ഷകളിൽ വിജയം കെെവരിക്കും. ഭാഗ്യദിനം വ്യാഴം.

ഉത്രം: സന്തോഷവാർത്തകൾ കേൾക്കും. സന്താനങ്ങൾക്ക് ഐശ്വര്യമുണ്ടാകും. ആഭരണ വ്യാപാരികൾക്ക് അനുകൂല സമയം. വിദേശത്ത് നിന്നും സന്തോഷകരമായ സന്ദേശങ്ങൾ എത്താം. ദൂരയാത്രകൾക്ക് അവസരമുണ്ടാകും. ഭാഗ്യദിനം തിങ്കൾ.

അത്തം: പൂർവിക സ്വത്ത് കൈവശം വന്നുചേരും. പുതിയ ജോലി ലഭിക്കാനിടുണ്ട്. ഉന്നതരായ വ്യക്തികളിൽ നിന്നും നേട്ടമുണ്ടാകും.
പാർട്ണർമാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. രോഗങ്ങൾ പിടിപെടാൻ സാദ്ധ്യത. ഭാഗ്യദിനം ശനി.


ചിത്തിര: ബാങ്കുകളിലും സർവീസ് സംഘടനകളിലും ജോലിക്ക് സാദ്ധ്യത. വാഹനങ്ങളിൽ നിന്നുള്ള വരുമാനം വർദ്ധിക്കും. വിലപ്പെട്ട സമ്മാനങ്ങൾ ലഭിക്കും. സഹോദരങ്ങളുമായി ശത്രുത ഉണ്ടാകും. ഭാഗ്യദിനം വ്യാഴം.


ചോതി: ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കും. പത്രപ്രവർത്തകർക്ക് അനുകൂല സമയം. കൃഷിയിൽ നിന്നുള്ള വരുമാനം വർദ്ധിക്കും. ആരോഗ്യനില മെച്ചപ്പെടും. ബിസിനസിൽ ലാഭമുണ്ടാകും. കടം കൊടുത്ത പണം തിരികെ ലഭിക്കും. ഭാഗ്യദിനം ചൊവ്വ.

വിശാഖം: അയൽക്കാരിൽ നിന്ന് സഹായങ്ങൾ ലഭിക്കും. സന്താനലബ്ധി ഉണ്ടാകും. വീട്ടിൽ നിന്നും അകന്നു കഴിയേണ്ടിവരും. പരീക്ഷയിലും ഇന്റർവ്യൂയിലും വിജയിക്കും. വിദേശയാത്ര തടസം നീങ്ങും. ആരോഗ്യനില തൃപ്തികരം. ഭാഗ്യദിനം തിങ്കൾ.

അനിഴം: കുടുംബത്തിൽ സ്വസ്ഥത കൈവരും. തർക്കങ്ങൾ പരിഹരിക്കും ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങും. പിതാവിന് പേരും പ്രശസ്തിയും വർദ്ധിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം. ആരാധാനലയങ്ങൾ സന്ദർശിക്കും. ഭാഗ്യദിനം ബുധൻ.

തൃക്കേട്ട: കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കും. ബിസിനസിൽ വരുമാനം വർദ്ധിക്കും. നല്ല സൗഹൃദങ്ങൾ വന്നുചേരും. പിതൃസ്വത്തിന്മേൽ അവകാശ തർക്കങ്ങൾ ഉണ്ടാകാൻ സാദ്ധ്യത. സന്താനലബ്ധി ഉണ്ടാകും. ഇഷ്ടഭക്ഷണം ലഭിക്കും. ഭാഗ്യദിനം ഞായർ.

മൂലം: ഉദ്യോഗലബ്ധി, സന്താനലബ്ധി, വിദേശയാത്ര എന്നിവയ്ക്ക് സാദ്ധ്യത. വരുമാനം വർദ്ധിക്കുമെങ്കിലും ചെലവുകൾ കൂടും. വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയത്തിൽ അഡ്മിഷൻ ലഭിക്കും. ആരോഗ്യവും, മനസുഖവും വർദ്ധിക്കും. ഭാഗ്യദിനം ചൊവ്വ.

പൂരാടം: പ്രവർത്തന രംഗത്ത് ഭാഗ്യം തെളിയും. വിദേശയാത്ര തടസം നീങ്ങും. യാത്രയ്ക്കിടയിൽ ധനനഷ്ടം വരാതെ ശ്രദ്ധിക്കണം. വിലപ്പെട്ട സാധനങ്ങൾ പ്രശംസാപത്രമോ ലഭിക്കും. ആരോഗ്യനില തൃപ്തികരം. കടബാദ്ധ്യതകൾ തീർക്കും. ഭാഗ്യദിനം വെള്ളി.

ഉത്രാടം: പുതിയ തൊഴിൽ ലഭിക്കാൻ സാദ്ധ്യതയുണ്ട്. ജോലിയിൽ നിന്ന് കൂടുതൽ വരുമാനം ഉണ്ടാകും. ഔദ്യോഗിക രംഗത്ത് പ്രതിസന്ധികൾ നേരിടും. പാഴ്ചെലവുകൾ വർദ്ധിക്കും. പദവിയും അന്തസും ഉയരും. ഭാഗ്യദിനം ഞായർ.


തിരുവോണം: സ്ഥാനമാനങ്ങളും ജനപ്രീതിയും വർദ്ധിക്കും. സർക്കാരിൽ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങൾക്ക് കാലതാമസം നേരിടും. വിദ്യാർത്ഥികൾ മെച്ചപ്പെട്ട വിജയം നേടും. വാതസംബന്ധമായ അസുഖങ്ങൾക്ക് പിടിപെടാൻ സാദ്ധ്യത. ഭാഗ്യദിനം തിങ്കൾ.


അവിട്ടം: സാമ്പത്തിക അഭിവൃദ്ധിയും കുടുംബസൗഖ്യവും ഉണ്ടാകും. ആഗ്രഹിച്ച വിവാഹം നടക്കും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായങ്ങൾ ലഭിക്കും. വീടുവിട്ട് നിൽക്കേണ്ടി വരും പുതിയ വാഹനം വാങ്ങും. ഭാഗ്യദിനം വെള്ളി.

ചതയം: വിദേശയാത്രയ്ക്ക് സാദ്ധ്യത. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. വ്യവസായം കാർഷികം എന്നീ മേഖലയിലുള്ളവർക്ക് വരുമാനം കുറയും. കടബാദ്ധ്യതയെ ചൊല്ലി തർക്കങ്ങൾ ഉണ്ടാകും. പരീക്ഷ വിജയമുണ്ടാകും. ഭാഗ്യദിനം തിങ്കൾ.


പൂരുരുട്ടാതി: വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും. ദുശീലങ്ങൾ ഒഴിവാക്കും. മാതാപിതാക്കളുടെ പ്രശംസ നേടും. അർഹമായ ഭൂസ്വത്ത് രേഖാപരമായി ലഭിക്കും. പകർച്ചവ്യാധി പകരാൻ സാദ്ധ്യത. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഭാഗ്യദിനം ചൊവ്വ.


ഉത്രട്ടാതി: പുതിയ ബിസിനസ് സംരംഭങ്ങളിൽ പങ്കാളിയാകും. പണമിടപാടുകളിൽ ശ്രദ്ധ വേണം. പ്രണയ കാര്യങ്ങളിൽ എതിർപ്പ് നേരടേണ്ടിവരാം. വാഹനം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങും. ഭാഗ്യദിനം വെള്ളി.


രേവതി: പുതിയ തൊഴിൽ മേഖല തിരെഞ്ഞെടുക്കും. ഉന്നത പഠനത്തിന് അവസരം ലഭിക്കും. ദമ്പതികൾക്കിടയിലെ അസ്വാരസ്യങ്ങൾ മാറും. ദൈവാധീനം അനുകൂലം. ഭാഗ്യ പരീക്ഷണങ്ങൾ വിജയിക്കും. ആരോഗ്യം തൃപ്തികരം. ഭാഗ്യദിനം തിങ്കൾ