ലോസ് ആഞ്ചലസ്: അമേരിക്കൻ ടെലിവിഷൻ നടൻ ജോണി വാക്ടർ (37) മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു. പ്രാദേശിക സമയം, ശനിയാഴ്ച പുലർച്ചെ ലോസ് ആഞ്ചലസിലെ വസതിക്ക് പുറത്തായിരുന്നു സംഭവം. ജോണിയുടെ കാറിന്റെ ഭാഗങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച മുഖംമൂടി ധരിച്ച മൂന്ന് പേരാണ് വെടിവച്ചതെന്നും ജോണി അവരെ തടയാൻ ശ്രമിച്ചിരുന്നില്ലെന്നും മാതാവ് സ്കാർലറ്റ് പറയുന്നു. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ജനപ്രിയ ടെലിവിഷൻ സീരിയലായ 'ജനറൽ ഹോസ്‌പിറ്റലി'ലൂടെയാണ് ജോണി ശ്രദ്ധനേടിയത്. സൈബീരിയ, ക്രിമിനൽ മൈൻഡ്സ് തുടങ്ങിയ സീരീസുകളിലും അഭിനയിച്ചു.