തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളേജുകളിൽ പഠിക്കുന്ന തിരഞ്ഞെടുത്ത എം.എസ്.സി വിദ്യാർത്ഥികൾക്ക് ശാസ്ത്ര വിഷയങ്ങളിലെ ഗവേഷണ പഠനത്തിനുള്ള മാർഗ്ഗ നിർദേശങ്ങൾ ഉൾപ്പെടുത്തി പ്രത്യേക പരിശീലനം നൽകിയതായി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. കേരള സർക്കാരും ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചും (ഐ.ഐ.എസ്.ഇ.ആർ) സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.നൂറ്റിയമ്പതിൽപ്പരം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
ഹയർ സെക്കൻഡറി
സ്ഥലം മാറ്റം: തത്സ്ഥിതി
നാളെ വരെ
കൊച്ചി: ഹയർ സെക്കൻഡറി അദ്ധ്യാപക സ്ഥലംമാറ്റത്തിൽ തത്സ്ഥിതി തുടരാനുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബുധനാഴ്ച വരെ നീട്ടി.
സ്ഥലംമാറ്റങ്ങൾ നേരത്തേ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു. ഇതിന് മുമ്പേ തന്നെ വിടുതൽ വാങ്ങിയ പല അദ്ധ്യാപകരും വെട്ടിലായി. തുടർന്ന് നിലവിൽ പ്രാബല്യത്തിൽ വന്ന സ്ഥലംമാറ്റങ്ങൾക്ക് ട്രൈബ്യൂണൽ ഉത്തരവ് ജൂൺ മൂന്ന് വരെ ബാധകമല്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനിടെ, സ്ഥലംമാറ്റം കിട്ടിയ അദ്ധ്യാപകർ ഉടൻ ജോയിൻ ചെയ്യണമെന്ന് വിദ്യാഭ്യാസവകുപ്പ് സർക്കുലർ ഇറക്കിയെങ്കിലും കെ.എ.ടി ഇടപെടലിൽ പിൻവലിച്ചു. ഇക്കാര്യം ചില ഹർജിക്കാർ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് തത്സ്ഥിതി തുടരാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.
പി.ടി.എ :സർക്കുലർ ഇറക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: പി.ടി.എ ഭാരവാഹികൾ പ്രഥമാദ്ധ്യാപകരെ ഉൾപ്പെടെ വിരട്ടുകയും സ്കൂളുകളുടെ പ്രവർത്തനത്തിൽ അനാവശ്യമായി ഇടപെടുകയും ചെയ്യുന്നതായി പരാതികൾ ഉയർന്നതിനെ തുടർന്ന് കർശന നടപടിക്കൊരുങ്ങി വിദ്യാഭ്യാസവകുപ്പ്. വരുന്ന വർഷം മുതൽ പി.ടി.എകളുടെ ഉത്തരവാദിത്വങ്ങൾ വ്യക്തമാക്കി സർക്കുലർ ഇറക്കാനാണ് തീരുമാനം. പല സ്കൂളുകളിലും പി.ടി.എകളുടെ പ്രവർത്തനം അതിരുകടക്കുന്നതായി ബോദ്ധ്യപ്പെട്ടെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
പെരുമ്പാവൂർ പുല്ലുവഴി ജയകേരളം ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർത്ഥി അദ്ധ്യാപക സംഗമം ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി പി.ടി.എകൾക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയത്.
ശ്രീനാരായണ ലാ കോളേജിൽ
എൽ എൽ.ബി, എൽ എൽ.എം
കൊച്ചി: പൂത്തോട്ട ശ്രീനാരായണ ലാ കോളേജിൽ പഞ്ചവത്സര, ത്രിവത്സര എൽ എൽ.ബി., എൽ എൽ.എം കോഴ്സുകളിലെ മാനേജ്മെന്റ് സീറ്റുകളിൽ പ്രവേശനം ആരംഭിച്ചു. ബി.എ., ബി.ബി.എ,, ബി.കോം ഓണേഴ്സ് കോഴ്സുകളാണ് പഞ്ചവത്സര എൽ എൽ.ബിക്കുളളത്. ക്രിമിനൽ ലാ, കൊമേഴ്സ്യൽ ലാ എന്നിവയിലാണ് എൽ എൽ.എം. വിവരങ്ങൾക്ക് : 92495 44766, 92495 44866. www.snlcpoothotta.org