f

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ തുക സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയ ഉദ്യോ​ഗസ്ഥനെതിരെ പൊതുവിദ്യാഭ്യാസ ഡയറക്ടർ‌ പൊലീസിൽ പരാതി നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ട്രേറ്റിലെ ഉദ്യോ​ഗസ്ഥനായ വയനാട് സ്വദേശി ദിലീപ് ഡി.ദിനേശനെതിരെയാണ് പരാതി. പലതവണയായി 34 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. വകുപ്പുതല അന്വേഷണത്തിൽ കുറ്റകാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ വെള്ളിയാഴ്ച സസ്‌പെന്റ് ചെയ്തിരുന്നു.
പി.എഫ്.എം.എസ് അക്കൗണ്ട് വഴി സ്‌കൂളുകളിലേക്ക് നൽകേണ്ട തുക പലതവണയായി ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റുകയായിരുന്നു. വകുപ്പ് മേധാവിയുടെ വ്യാജ ഒപ്പ് ഉപയോ​ഗിച്ചാണ് പണം തട്ടിയെടുത്തത്. ഉച്ചഭ​​​ക്ഷണ ഫണ്ടിൽ‌ നിന്ന് മാത്രം 27 ലക്ഷം രൂപയാണ് തട്ടിച്ചെടുത്തത്. ഇതിനൊപ്പം ഏഴ് ലക്ഷം രൂപ അഡ്വാൻസ് ഇനത്തിൽ വാങ്ങിയത് തിരിച്ചടച്ചിട്ടുമില്ല. തുക ഓൺലൈൻ ട്രേ‍ഡിംഗിനായി ഉപയോ​ഗിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്.