d

തി​രു​വ​ന​ന്ത​പു​രം​:​ ​മേ​യ​ർ​ ​ആ​ര്യാ​ ​രാ​ജേ​ന്ദ്ര​നും​ ​ഭ​ർ​ത്താ​വ് ​സ​ച്ചി​ൻ​ദേ​വ് ​എം.​എ​ൽ.​എ​യും​ ​ചേ​ർ​ന്ന് ​ബ​സ് ​ത​ട​ഞ്ഞ​ ​സം​ഭ​വ​ത്തി​ലെ​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​കോ​ട​തി​ ​നി​രീ​ക്ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഡ്രൈ​വ​ർ​ ​യ​ദു​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ തള്ളി. തിരുവനന്തപുരം ​ജു​ഡീ​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തിയാണ് ​ ​(​മൂ​ന്ന്)​ ഹർജി ത​ള്ളിയത്.

കു​റ്റ​കൃ​ത്യ​ത്തി​ന് ​ഗൗ​ര​വ​ സ്വ​ഭാ​വ​മി​ല്ലെ​ന്നും​ ​കേ​സി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​രു​ടെ​ ​പ്രാ​ധാ​ന്യ​മാ​ണ് ​ഇ​തി​നു​ള്ള​തെ​ന്നും​ ​സ​ർ​ക്കാ​ർ​ ​അ​ഭി​ഭാ​ഷ​ക​ൻ​ കോടതിയിൽ ​വാ​ദി​ച്ചു.​ ​ക​ന്റോ​ൺ​മെ​ന്റ് ​പൊ​ലീ​സി​ൽ​ ​ഔ​ദ്യോ​ഗി​ക​ ​കൃ​ത്യ​നി​ർ​വ​ഹ​ണം​ ​ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന​ ​പേ​രി​ൽ​ ​നി​ര​വ​ധി​ ​കേ​സു​ക​ളാ​ണ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​തെ​ന്നും​ ​സ​മാ​ന​മാ​യ​ ​രീ​തി​യി​ൽ​ ​ഈ​ ​കേ​സി​ലും​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്കു​ന്നു​ണ്ടെ​ന്നും അഭിഭാഷകൻ ​ ​അ​റി​യി​ച്ചു.​ ​പൊ​ലീ​സ് ​റി​പ്പോ​ർ​ട്ട് ​കൂ​ടി​ ​പ​രി​ഗ​ണി​ച്ച​ ​ശേ​ഷ​മാ​ണ് ​കോ​ട​തി​ ​ഹ​ർ​ജി​ ​ത​ള്ളി​യ​ത്.

അതേസമയം ഡ്രൈവർ യദു ബസ് ഓടിക്കുന്നതിനിടെ ലൈംഗികചേഷ്‌ട കാണിച്ചുവെന്ന മേയർ ആര്യാ രാജേന്ദ്രന്റെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി തർക്കത്തിലെ സംഭവങ്ങൾ പൊലീസ് പുനരാവിഷ്‌കരിച്ചിരുന്നു. ഇന്നലെ രാത്രിയായിരുന്നു പൊലീസിന്റെ നടപടി. പട്ടം പ്ലാമൂട് മുതൽ പിഎംജി വരെയാണ് ബസും കാറും ഓടിച്ച് പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്‌ക്കുന്ന തെളിവുകൾ ലഭിച്ചുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡ്രൈവർ മോശമായി ആംഗ്യം കാണിച്ചാൽ കാറിന്റെ പിൻ സീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവം നടന്ന അതേസമയം തന്നെ തിരഞ്ഞെടുത്തായിരുന്നു പൊലീസിന്റെ പരിശോധന.

ആദ്യം കന്റോൺമെന്റ് പൊലീസ് അന്വേഷിച്ച കേസ് നിലവിൽ മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്. യദുവിനെതിരെ നൽകിയ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രൻ നേരത്തേ രഹസ്യമൊഴി നൽകിയിരുന്നു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12ലാണ് രഹസ്യമൊഴി നൽകിയത്. അതേസമയം, തർക്കത്തിനിടെ മേയറുടെ ഭർത്താവും എം.എൽ.എയുമായ സച്ചിൻ ദേവ് കെഎസ്‌ആർടിസി ബസിനുള്ളിൽ കയറിയെന്നാണ് സാക്ഷിമൊഴി. ബസിലെ യാത്രക്കാരാണ് മൊഴി നൽകിയത്. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ എംഎൽഎ ആവശ്യപ്പെട്ടുവെന്നും മൊഴിയുണ്ട്. എം.എൽ.എ ബസിൽ കയറിയ കാര്യം കണ്ടക്‌ടർ ബസിന്റെ ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. സർവീസ് തടസപ്പെട്ടതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയപ്പോഴാണ് എം.എൽ.എ ബസിൽ കയറിയതും രേഖപ്പെടുത്തിയത്. ഈ രേഖ കെ.എസ്‌.ആർ.ടി.സിയിൽ നിന്നും പൊലീസ് ശേഖരിച്ചു.