accident

തൃശൂര്‍: സ്‌കൂട്ടര്‍ അപകടത്തില്‍ മകനുമൊത്ത് യാത്ര ചെയ്യുകയായിരുന്ന പിതാവ് മരിച്ചു. ടോറസ് ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടമുണ്ടായത്. തൃശൂര്‍ ഇരിങ്ങാലക്കുടയിലാണ് സംഭവം.

സ്‌കൂട്ടറില്‍ കൂടെ യാത്ര ചെയ്തിരുന്ന മകനു ഗുരുതര പരിക്കേറ്റു. ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്റെ സഹോദരനും മാപ്രാണം കുറ്റിക്കാടന്‍ വീട്ടില്‍ അന്തോണിയുടെ മകനുമായ ഷൈജുവാണ് (43) മരിച്ചത്.

ഞായറാഴ്ച രാത്രിയായിരുന്നു അപകടം ഉണ്ടായത്. മാപ്രാണം ജംഗ്ഷനു സമീപം നിര്‍ത്തിയിട്ടിയിരുന്ന ടോറസിനു പിന്നില്‍ ഷൈജുവും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഷൈജുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തില്‍ പരിക്കേറ്റ മകന്‍ എഡ്വിന്‍ ആന്റണി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഷൈജുവിന്റെ സംസ്‌കരം ചൊവ്വാഴ്ച രാവിലെ 11 ന് മാപ്രാണം ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തില്‍ നടക്കും.