sivagiri

വാഷിംഗ്ടൺ ഡി സി: അമേരിക്കയുടെ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിക്ക് സമീപം സ്ഥാപിതമായ ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെയും ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയുടെയും വാർഷികാഘോഷ പരിപാടികൾ മേയ് 25,26 തീയതികളിൽ ആശ്രമ സമുച്ചയത്തിൽ നടന്നു.

26ന് നടന്ന സമ്മേളനം ചാൾസ് കൗണ്ടി കമ്മീഷണർ റൂബിൻ കോളിൻസ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഡോ. ബൂസ് റസ്സൽ മുഖ്യപ്രഭാഷണം നടത്തി. ആശ്രമ ആദ്ധ്യാത്മിക ആചാര്യൻ ഗുരുപ്രസാദ് സ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തി. ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്ക (സന) പ്രസിഡന്റ് ആലുംമൂട്ടിൽ ശിവദാസൻ മാധവൻ ചാന്നാർ അദ്ധ്യക്ഷത വഹിച്ചു.

മുംബയ് മന്ദിരം സമിതി പ്രസിഡന്റ് എം ഐ ദാമോദരൻ, പ്രേമൻ ഗോപാലൻ (യുഎഇ) പ്രസന്ന ബാബു (ന്യൂയോർക്ക്), അശോകൻ വേന്ദശ്ശേരി, ശീലേഖ കൃഷ്ണൻ (ഫിലാഡൽഫിയ), സാജൻ നടരാജൻ (ഡാലസ്) തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മിനി അനിരുദ്ധൻ സ്വാഗതവും, ട്രസ്റ്റി ബോർഡ് അംഗം കോമളൻ കുഞ്ഞുപിള്ള നന്ദിയും പറഞ്ഞു.

ചടങ്ങിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം റൂബിൻ കോളിൻസിന് പ്രഥമ കോപ്പി നൽകി ഗുരുപ്രസാദ് സ്വാമികൾ നിർവഹിച്ചു.