ടെസ്ലയുടെയുടെ സിഇഒ എലോൺ മസ്ക് അടുത്തിടെ തന്റെ എക്സ് പേജിൽ പങ്കുവച്ച ചില വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വാട്‌സാപ്പ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കടത്തുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചത്.
'ചിലർ ഇത് സുരക്ഷിതമാണെന്ന് കരുതുന്നു. എന്നാൽ എല്ലാ ദിവസവും രാത്രി വാട്‌സാപ്പ് തന്റെ ഉപയോക്താക്കളുടെ വിവരങ്ങൾ കയറ്റുമതിചെയ്യുന്നുണ്ട്', എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. വാട്‌സാപ്പ് പുതിയ എ ഐ ഫീച്ചറുകൾ പുറത്തിറക്കാൻ ഒരുങ്ങിയിരിക്കെയാണ് മസ്കിന്റെ ആരോപണം.
വാട്‌സാപ്പിൽ അയക്കുന്ന സന്ദേശങ്ങൾ നമ്മൾ അറിയാതെ കടത്തുന്നുവെന്നാണ് മസ്ക് പറയുന്നത്. മക്സിന്റെ എക്സ് പോസ്റ്റിന് പിന്നാലെ വാട്സ് ആപ്പ് ഉപഭോക്താക്കൾ വലിയ രീതിയിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്. വാട്‌സാപ്പ് ഇങ്ങനെ സന്ദേശങ്ങൾ കടത്തുന്നതിന്റെ തെളിവ് കൂടി കാണിക്കാൻ കമ്പ്യൂട്ടർ പ്രോഗ്രാമറും വീഡിയോ ഗെയിം ഡെവലപ്പറുമായ ജോൺ കാർമാക് ആവശ്യപ്പെടുന്നുണ്ട്.
Is there any evidence that the content of messages is ever scanned or transmitted? I assume usage patterns and routing metadata is collected, and if you invoke a bot in a conversation you are obviously opening it up, but I am still under the impression that the message contents…
— John Carmack (@ID_AA_Carmack) May 25, 2024
ഇന്ത്യക്കാരുടെ സ്വകാര്യവിവരങ്ങൾ കോടികൾക്കാണ് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ വിദേശത്തേക്ക് കടത്തുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. സ്വകാര്യ വിവരങ്ങളുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന എൻഡ് ടു എൻഡ് എൻക്രിഷ്പൻ പേരിന് മാത്രമാണെന്ന് മുൻപും വാട്‌സാപ്പിനെതിരെ ആരോപണം ഉണ്ടായിട്ടുണ്ട്. എന്നാൽ വാട്സാപ്പിന്റെ ഹെഡായ വിൽ കാത്ത്കാർട്ട് മക്സിന്റെ ആരോപണത്തെ തള്ളി രംഗത്തെത്തിയിരുന്നു. വാട്‌സാപ്പിൽ അയക്കുന്ന സന്ദേശങ്ങൾ സുരക്ഷിതമാണെന്നും അവ വിദേശത്തേക്ക് കടത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പേര്, സ്ഥലം, വയസ് അടക്കമുള്ള വിവരങ്ങൾ സൈബർ അധോലോകമായ ഡാർക്ക് വെബിലും വിൽക്കും. വിവരങ്ങളിലൂടെ ഒരാളുടെ അഭിരുചി മനസിലാക്കി ഫേസ്ബുക്കിൽ പരസ്യങ്ങൾ കൊണ്ടുവന്ന് അതിലൂടെ വരുമാനം നേടാനും വാട്‌സാപ്പ് ശ്രമിക്കുന്നുണ്ടെന്നാണ് ആരോപണം. എന്നാൽ രഹസ്യസ്വഭാവമുള്ള ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ വാട്‌സാപ്പ് അടുത്തിടെ ചാറ്റ്‌ലോക്ക് ഫീച്ചർ കൊണ്ടുവന്നിരുന്നു.
ഓരോ സന്ദേശത്തിനും ഇഷ്ടമുള്ള നിറങ്ങളും പ്രമേയവും നൽകാവുന്ന ഫീച്ചറും വാട്‌സാപ്പ് പുറത്തിറക്കുമെന്നാണ് സൂചന. മെസെൻജറിലും ഇൻസ്റ്റഗ്രാമിലും സമാനമായ ഫീച്ചറുണ്ട്. പരിചിതരുടെ ഫോട്ടോകൾ നൽകിയാൽ കൗതുകമുള്ള എ ഐ വീഡിയോകൾ സൃഷ്ടിക്കുന്ന സേവനം ഇറക്കാനും വാട്‌സാപ്പിന് പദ്ധതിയുണ്ട്.