girl

നമ്മളെ സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന നിരവധി കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉണ്ട്. ഒരു മാളിലെ സെക്യൂരിറ്റിയും കൊച്ചുപെൺകുട്ടിയുമുള്ള രസകരമായ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.


കുട്ടിയെ സെക്യൂരിറ്റി പരിശോധിക്കുകയാണ്. അവളുടെ ഭാവമാറ്റങ്ങൾ കാണാൻ പോക്കറ്റിൽ കിടക്കുന്ന ചോക്ലേറ്റ് എടുക്കുകയാണ് സെക്യൂരിറ്റി. തുടർന്ന് അത് ഒളിപ്പിക്കാൻ നോക്കുന്നു. ഇതോടെ കുട്ടിയുടെ മുഖത്തെ നിരാശയാണ് ഏവരെയും ആകർഷിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.


കളർഫുൾ വസ്ത്രങ്ങളാണ് കുട്ടി ധരിച്ചത്. തുടർന്ന് നിഷ്‌കളങ്കമായ ചിരിയോടെ മാളിലേക്ക് വരികയാണ് കക്ഷി. ഇതിനിടയിൽ സെക്യൂരിറ്റി നിൽക്കാൻ പറഞ്ഞു. തുടർന്ന് കുട്ടിയെ പ്രാങ്ക് ചെയ്യുകയാണ്. പോക്കറ്റിൽ കിടന്ന ചോക്ലേറ്റ് എടുത്തതോടെ അവൾ സങ്കടത്തിലായി. ഇത് തിരിച്ചുവാങ്ങിത്തരാൻ ശ്രമിക്കുന്നതിനിടെ സെക്യൂരിറ്റി അത് തരില്ലെന്ന് പറഞ്ഞുകൊണ്ട് ഒളിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. മാത്രമല്ല ഇതിനിടയിൽ കൂടെ വന്ന ആരെയോ കുട്ടി നോക്കുന്നുമുണ്ട്.

ഇതിനോടകം രണ്ട് മില്യണിലധികം പേരാണ് വീഡിയോ കണ്ടത്. അമ്പത്തി അയ്യായിരം പേർ ലൈക്ക് ചെയ്തു. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ' എന്റെ ചോക്ലേറ്റ് തിരിച്ചുവേണമെന്നാണ് അവളുടെ കണ്ണുകൾ പറയുന്നത്'- എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.

പെൺകുട്ടിയുടെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. കുട്ടിയുടെ പിതാവാണ് ഈ അക്കൗണ്ട് ഉപയോഗിക്കുന്നത്. കുട്ടിയുടെ രസകരമായ നിരവധി വീഡിയോകൾ മാതാപിതാക്കൾ ഇതിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ പലതും മുമ്പ് സോഷ്യൽ മീ‌ഡിയയിൽ വൈറലുമായിരുന്നു.

View this post on Instagram

A post shared by Viral Bhayani (@viralbhayani)