ahaana-krishna

'ഞാൻ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച യുവനടിയാണ് അഹാന കൃഷ്ണ. നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാറിന്റെ മകളായ അഹാന സോഷ്യൽ മീഡിയയിലും സജീവമാണ്.

ഇപ്പോഴിതാ താരം പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ചിത്രത്തിൽ കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച് അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്. താരത്തിന്റെ പുതിയ ലുക്ക് കണ്ട് ആരാധകർ ഒന്നടക്കം ഞെട്ടിരിക്കുകയാണ്. നിരവധി താരങ്ങളും അഹാനയ്ക്ക് അഭിന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്. 'ഇന്ന് ഇൻസ്റ്റഗ്രാം അഹാന തൂക്കി' 'നല്ല ഭംഗിയുണ്ട്' തുടങ്ങിയ നിരവധി കമന്റുകളുമായാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്.

View this post on Instagram

A post shared by Ahaana Krishna (@ahaana_krishna)

സോഷ്യൽ മീഡിയയിൽ സജീവയായ അഹാന അടുത്തിടെ കുടുംബസമേതം മലേഷ്യൻ യാത്ര പോയ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരുന്നു. സ്‌കൈ ടവറിൽ നിന്നുള്ള ചിത്രങ്ങളാണ് അഹാന കൃഷ്ണ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചത്. അമ്മ സിന്ധു കൃഷ്ണ, സഹോദരിമാരായ ഇഷാനി, ഹൻസിക എന്നിവരോടൊപ്പമാണ് അഹാന അവധിക്കാലം ആഘോഷിച്ചത്. സഹോദരി ദിയ കൃഷ്ണ ഇവരോടൊപ്പമില്ല. നടി, യൂട്യൂബർ എന്നീ നിലകളിൽ സുപരിചിതയായ അഹാന കൃഷ്ണ ഒരു യാത്രാ പ്രേമി കൂടിയാണ്.

View this post on Instagram

A post shared by Ahaana Krishna (@ahaana_krishna)

സ്റ്റീവ് ലോപ്പസിന് ശേഷം അൽത്താഫ് സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള,​ ടൊവീനോ ചിത്രം ലൂക്ക,​ പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലും നടി വേഷമിട്ടു. ഷൈൻ ടോം ചാക്കോ നായകനായ പ്രശോഭ് വിജയൻ സംവിധാനം ചെയ്ത അടിയാണ് ഏറ്റവും ഒടുവിൽ അഹാനയുടേതായി റിലീസ് ചെയ്തത്. നാൻസി റാണിയാണ് നടിയുടെ പുതിയ റിലീസ് ചെയ്യാൻ പോകുന്ന ചിത്രം.