ss

അന്താരാഷ്ട്ര- ദേശീയ പുരസ്കാരങ്ങൾ നേടിയ ബിരിയാണിക്കു ശേഷം റിമ കല്ലിംഗലിനെ നായികയാക്കി സജിൻ ബാബു സംവിധാനം ചെയ്യുന്ന തിയേറ്റർ- എ മിത്ത് ഒഫ് റിയാലിറ്റി" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.തെങ്ങിൽ കയറുന്ന റിമയുടെ ചിത്രം ഒരു യുവാവ് ഫോണിൽ പകർത്തുന്നതാണ് ഫസ്റ്റ് ലുക്ക് . പുറത്തിറങ്ങിട്ടുള്ളത്.

സരസ ബാലുശേരി, ഡെയ്ൻ ഡേവിഡ്, പ്രമോദ് വെളിയനാട്, കൃഷ്ണൻ ബാലകൃഷ്ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്മി പത്മ, മീന രാജൻ, ആർജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് താരങ്ങൾ.ശ്യാമപ്രകാശ് എം എസ് ഛായാഗ്രഹണം നിർവഹിക്കുന്നു.
എഡിറ്റിംഗ്-അപ്പു എൻ ഭട്ടതിരി,സിങ്ക് സൗണ്ട്- ഹരികുമാർ മാധവൻ നായർ,സംഗീതം -സയീദ് അബ്ബാസ്,ആർട്ട്-സജി ജോസഫ്,കോസ്റ്റ്യും- ഗായത്രി കിഷോർ,
അൻജന- വാർസിന്റെ ബാനറിൽ അൻജന ഫിലിപ്പ്,വി.എ ശ്രീകുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി ഒരുമിച്ച ‘തെക്ക് വടക്ക്’എന്ന ചിത്രത്തിനുശേഷം അൻജന-വാർസ് നിർമ്മിക്കുന്ന ചിത്രമാണ്.പി .ആർ. ഒ എ .എസ് ദിനേശ്.