തളിപ്പറമ്പ്: വീട് കുത്തിത്തുറന്ന് 10 പവനും 15,000 രൂപയും കവർച്ച ചെയ്തു. മൊറാഴ അഞ്ചാംപീടികയിലെ കുന്നിൽ വീട്ടിൽ ശശിധരന്റെ വീട്ടിലാണ് കവർച്ച നടന്നത്. ശശിധരനും കുടുംബവും 23ന് വീട് പൂട്ടി കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് പോയിരുന്നു. ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മുറികളിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.
വീടിന്റെ മുകൾ നിലയിലെ പിറകുവശത്തുള്ള വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ മുറിയിലെ അലമാര പൊളിച്ചാണ് കവർച്ച നടത്തിയത്. വിളക്ക് കത്തിക്കുന്നതിനടുത്ത് തന്നെ ചെറിയൊരു ഭണ്ഡാരവും സൂക്ഷിച്ചിരുന്നു. അതും കുത്തിത്തുറന്ന് അതിലുള്ള പണവും കവർന്നു. തളിപ്പറമ്പ് ഡിവൈ.എസ്.പി പി. പ്രമോദിന്റെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
വീടിനുള്ളിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ