moshanakesil-arastulaya-y

പള്ളിക്കൽ:മടവൂർ മാവിൻമൂട് ഗാർമെന്റ് ഷോപ്പിൽനിന്ന് മൊബൈൽഫോൺ മോഷ്ടിച്ച മണമ്പൂർ പെരുങ്കുളം മിഷൻകോളനി എം.വി.പി ഹൗസിൽ യാസിൻ അറസ്റ്റിൽ. ജില്ലയിലേതടക്കം

ചില പൊലീസ് സ്റ്റേഷനുകളിൽ വധശ്രമമുൾപ്പെടെ കേസുകളിലെ പ്രതിയാണിയാൾ. കടയുടമ ചാർജ്ചെയ്യാൻ വച്ചിരുന്ന മൊബൈൽഫോൺ കവർന്ന കേസിലാണ് ഇപ്പോൾ പിടിയിലായത്.പള്ളിക്കൽ സ്റ്റേഷൻ എസ്.എച്ച്.ഒ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ എസ്. ഐ രജിത്ത്, സുനിൽ.എസ്,ശ്രീകുമാർ,മഹേഷ്,സുജിത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡുചെയ്തു.