big-onion

ഉള്ളി ഉപയോഗിക്കാത്ത മലയാളികളുണ്ടാകില്ല. മുട്ടറോസ്റ്റ്, ഉള്ളിവട എന്നുവേണ്ട ദിവസം ഒരു സവാളയെങ്കിലും നമുക്ക് നിർബന്ധമാണ്. കഴിക്കാൻ മാത്രമല്ല മുടിയുടെ ആരോഗ്യത്തിനടക്കം ഉള്ളി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിന്റെ തൊലിയോ? കൃഷിയുള്ളവരാണെങ്കിൽ അതിന്റെ ചുവട്ടിൽ കൊണ്ടിടും. അല്ലാത്തവരാണ് വേസ്റ്റ് ബോക്‌സിലിടും.

എന്നാൽ അധികമാർക്കും അറിയാത്ത ഒരു അത്ഭുത ഗുണം ഉള്ളിയുടെ തൊലിക്കുണ്ട്. മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് ഇത്. മുടിയുടെ വളർച്ചയെ സഹായിക്കുന്ന നല്ലൊരു ടോണർ ഉണ്ടാക്കാൻ ഈ തൊലി ഉപയോഗിച്ച് സാധിക്കും.


പത്ത് മണിക്കൂർ ഉള്ളിത്തൊലി വെള്ളത്തിലിട്ട് വയ്ക്കുക. രാത്രി വെള്ളത്തിലിട്ട് വച്ച് രാവിലെ എടുത്താലും മതി. ശേഷം ഈ വെള്ളം തലയിൽ പലയിടങ്ങളിലായി സ്‌പ്രേ ചെയ്യാം. ഈ വെള്ളം ശിരോചർമത്തിൽ എത്തണം. ശേഷം ഇതൊരു സ്‌പ്രേ ബോട്ടിലാക്കി ഫ്രിഡ്ജിൽ വച്ചാൽ കുറച്ച് ദിവസം ഉപയോഗിക്കാം.

അല്ലെങ്കിൽ ഉള്ളിത്തൊലിയെടുത്ത് കുറച്ച് വെള്ളമൊഴിച്ച് പതിനഞ്ച് മിനിട്ട് തിളപ്പിക്കാം. ശേഷം അടുപ്പിൽ നിന്ന് മാറ്റാം. ചൂടാറിയ ശേഷം ഇത് തലയിൽ സ്‌പ്രേ ചെയ്താൽ മതി. പതിവായി ഇങ്ങനെ ചെയ്താൽ പനങ്കുല പോലുള്ള മുടി സ്വന്തമാക്കാമെന്നാണ് അനുഭവസ്ഥർ പറയുന്നത്.


ഉള്ളിനീര് ഉപയോഗിച്ചും മുടി കൊഴിച്ചിൽ അകറ്റാം. ഉള്ളി മിക്സിയിലിട്ട് അടിച്ച് അതിന്റെ നീര് തലയോട്ടിയിൽ തേച്ച്, മസാജ് ചെയ്യുക. അരമണിക്കൂറിന് ശേഷം കുളിക്കാം. പതിവായി ഇങ്ങനെ ചെയ്താൽ മുടി കൊഴിച്ചിലകറ്റാം. അതോടൊപ്പം തന്നെ അകാല നരയെ പ്രതിരോധിക്കാനും ഉള്ളി സഹായിക്കും.