2024 ജനുവരി 15 ന് നടത്താൻ നിശ്ചയിച്ചിരുന്നതും ജനുവരി 19 ലേക്ക്
പുനഃക്രമീകരിച്ചതുമായ എട്ടാം സെമസ്റ്റർ ബി.ടെക്. (2013 സ്കീം), സെപ്തംബർ 2023 പരീക്ഷയുടെ
സ്പെഷ്യൽ പരീക്ഷ ജൂൺ 7 ന് നടത്തും.
പരീക്ഷാഫീസ്
ജർമ്മൻ A1 (Deutsch A1)പരീക്ഷയ്ക്ക് പിഴകൂടാതെ ജൂൺ 3വരെയും 150 രൂപ പിഴയോടെ 5 വരെയും 400 രൂപ
പിഴയോടെ 7വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എസ്സി ബയോടെക്നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 6മുതൽ 11 വരെ നടക്കും.
ടൈംടേബിൾ
രണ്ടാം സെമസ്റ്റർ B.P.Ed. (നാല് വർഷ ഇനവേറ്റീവ് കോഴ്സ്) (2022 സ്കീം - റഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2022
അഡ്മിഷൻ), നാലാം സെമസ്റ്റർ (റഗുലർ - 2022 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ
പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി.എഡ്. (2019 സ്കീം -റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.ജി. യൂണി ഫിസിക്കൽ എഡ്യുക്കേഷൻ ബിരുദ കോഴ്സുകൾ
മൂലമറ്റം സെന്റ് ജോസഫ് അക്കാഡമി ഒഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സിൽ നടത്തുന്ന ഫിസിക്കൽ എജ്യുക്കേഷൻ ബിരുദ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബാച്ച്ലർ ഒഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ്(ബി.പി.ഇ.എസ്), ബാച്ച്ലർ ഒഫ് ഫിസിക്കൽ എജ്യുക്കേഷൻ(ബി.പി.എഡ്) എന്നിവയാണ് കോഴ്സുകൾ. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് ബി.പി.ഇ.എസിന് അപേക്ഷിക്കാം.അപേക്ഷാ ഫോറവും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃകയും www.mgu.ac.inൽ.
പ്രോജക്ട് ഇവാല്യുവേഷൻ, വൈവ പരീക്ഷകൾ
നാലാം സെമസ്റ്റർ എം.ബി.എ(2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് - മേയ് 2024) പരീക്ഷയുടെ കോഴ്സ് വൈവ, പ്രോജക്ട് ഇവാലുവേഷൻ പരീക്ഷകൾ ജൂൺ അഞ്ചു മുതൽ നടക്കും.