praggnanda

ഓസ്‌ലോ : നോർവേ ചെസ് ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.പ്രഗ്നാനന്ദയ്ക്ക് വിജയത്തുടക്കം. ഫ്രാൻസിന്റെ അലിറേസ ഫിറോസയെയാണ് പ്രഗ്നാനന്ദ കീഴടക്കിയത്. ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൻ ആദ്യറൗണ്ടിൽ നിലവിലെ ലോക ചാമ്പ്യൻ ഡിംഗ് ലിറെനുമായി സമനില വഴങ്ങി. വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ കൊനേരു ഹംപി സ്വീഡന്റെ പിയ ക്രാംലിംഗിനെ തോൽപ്പിച്ചപ്പോൾ ആർ. വൈശാലി ചൈനയുട‌െ വെൻജുൻ ജുവിനോട് തോറ്റു.