t

കൊല്ലം: ആർ.ബി.ഐ നിർദ്ദേശങ്ങൾ സഹകരണമേഖലയുടെ സാമൂഹ്യ പ്രതിബദ്ധത നിറവേറ്റുന്നതിന് തടസമാകുന്നതായി മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേരള അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക്‌സ് ഫെഡറേഷൻ സംസ്ഥാന ശില്പശാല കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടൽ കാണാം. പ്രളയത്തിൽ വീട് തകർന്നവർക്ക് സഹകരണ സ്ഥാപനങ്ങൾ വീട് നിർമ്മിച്ചുനൽകി. ഇത്തരം പ്രവർത്തനങ്ങൾക്ക് ആർ.ബി.ഐ നിർദ്ദേശങ്ങൾ തടസമാകാൻ പാടില്ല. സഹകരണ മേഖല കൂടുതൽ സുതാര്യമാക്കാൻ സർക്കാർ കൊണ്ടുവന്ന സമഗ്രമായ നിയമഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു. ഇനി വേണ്ട ചട്ടങ്ങൾക്കായി ഡ്രാഫ്റ്റ് കമ്മിറ്റിക്ക് രൂപംനൽകിയിട്ടുണ്ട്. 31ന് സഹകരണ മേഖലയിലെ എല്ലാവരുമായും ചർച്ച നടത്തുന്നുണ്ട്. തുടർന്ന് കരട് പ്രസിദ്ധീകരിക്കും. അടുത്തമാസം വിജ്ഞാപനമിറങ്ങും. സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്ന സഹകരണ വിഷയത്തിൽ കേന്ദ്ര സർക്കാരിന് ഇടപെടാൻ ഭരണഘടനാപരമായി അവകാശമില്ല. അങ്ങനെയുള്ള ഏത് നീക്കത്തെയും ഒരുമിച്ചുനിന്ന് നേരിടാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറേഷൻ ചെയർമാൻ ടി.പി. ദാസൻ അദ്ധ്യക്ഷത വഹിച്ചു. അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കുകളുടെ ദേശീയ ഫോറമായ എൻ.യു.സി.എഫ്.ഡി.സി ചെയർമാൻ ജ്യോതീന്ദ്രമേത്ത, എം.പി. ജേക്കബ്, സി.ഇ.ഒ ഫോറം പ്രസിഡന്റ് സുനിൽ പ്രകാശ് എന്നിവർ സംസാരിച്ചു. മുൻ മന്ത്രിയും കൊല്ലം അർബൻ ബാങ്ക് ചെയർമാനുമായ സി.വി. പത്മരാജനെ മന്ത്രി വി.എൻ. വാസവൻ ആദരിച്ചു. കെ.യു.സി.ബി.എഫ് ജനറൽ സെക്രട്ടറി കെ. ജയവർമ സ്വാഗതവും സെക്രട്ടറി പി. യതീന്ദ്രദാസ് നന്ദിയും പറഞ്ഞു. അർബൻ സഹകരണ മേഖലയുടെ സമകാലിക പുരോഗതി, നൂതന മാറ്റങ്ങൾ, സാദ്ധ്യതകൾ എന്നിവയിൽ ചർച്ചനടന്നു. ശില്പശാല ബുധനാഴ്ച സമാപിക്കും.

ത​രം​ ​മാ​റ്റി​യ​ ​വ​ന​ഭൂ​മി
ക​ണ്ടെ​ത്താ​ൻ​ ​സ​മി​തി

ശ്രീ​കു​മാ​ർ​പ​ള്ളീ​ലേ​ത്ത്

​​കു​ടി​യേ​റ്റ​ ​ഭൂ​മി​ ​പ​തി​ച്ചു​കി​ട്ടാ​ൻ​ ​വ​ഴി​യൊ​രു​ങ്ങി

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്ര​ ​വ​ന​സം​ര​ക്ഷ​ണ​ ​ഭേ​ദ​ഗ​തി​ ​പ്ര​കാ​രം​ ​പ​രി​വ​ർ​ത്ത​നം​ ​വ​രു​ത്തി​യ​ ​വ​ന​ഭൂ​മി​ ​ക​ണ്ടെ​ത്താ​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ചീ​ഫ് ​ക​ൺ​സ​ർ​വേ​റ്റ​ർ​ ​ഒ​ഫ് ​ഫോ​റ​സ്റ്റ് ​(​ ​ഫോ​റ​സ്റ്റ് ​മാ​നേ​ജ്മെ​ന്റ് ​)​ ​ചെ​യ​ർ​മാ​നാ​യി​ ​ആ​റം​ഗ​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​യെ​ ​സ​ർ​ക്കാ​ർ​ ​നി​യോ​ഗി​ച്ചു.​ ​വ​ന​മ​ല്ലെ​ന്ന് ​ഔ​ദ്യോ​ഗി​ക​മാ​യി​ ​ക​ണ്ടെ​ത്താ​നാ​ണി​ത്.​ ​ഇ​ടു​ക്കി,​ ​വ​യ​നാ​ട്,​ ​പ​ത്ത​നം​തി​ട്ട,​ ​കോ​ട്ട​യം,​ ​ക​ണ്ണൂ​ർ​ ​ജി​ല്ല​ക​ളി​ൽ​ ​മ​ല​യോ​ര​മേ​ഖ​ല​യി​ലെ​ ​കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് ​ഭൂ​മി​ ​പ​തി​ച്ചു​ ​ന​ൽ​കാ​നു​ള്ള​ ​ത​ട​സ​ങ്ങ​ൾ​ ​നീ​ക്കു​ന്ന​ത് ​സ​മി​തി​യു​ടെ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​വും.
വ​നേ​ത​ര​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​ത​രം​ ​മാ​റ്റി​യ​ ​ഭൂ​മി​യു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​രേ​ഖ​ക​ളു​ടെ​ ​പ​ക​ർ​പ്പു​ക​ൾ​ ​സ​ഹി​തം​ ​ക​മ്മി​റ്റി​ക്ക് ​സ​മ​ർ​പ്പി​ക്കാ​ൻ​ ​അ​ധി​കാ​രി​ക​ൾ​ക്കും​ ​ജ​ന​ങ്ങ​ൾ​ക്കും​ ​സം​ഘ​ട​ന​ക​ൾ​ക്കും​ ​അ​വ​സ​ര​മു​ണ്ടാ​വും.​ ​സെ​പ്തം​ബ​ർ​ 30​ ​വ​രെ​യാ​ണ് ​ക​മ്മി​റ്റി​യു​ടെ​ ​കാ​ലാ​വ​ധി.
അ​ഡി​ഷ​ണ​ൽ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ചീ​ഫ് ​ക​ൺ​സ​ർ​വേ​റ്റ​ർ​ ​ഒ​ഫ് ​ഫോ​റ​സ്റ്റ്,​ ​ലാ​ൻ​ഡ് ​റ​വ​ന്യൂ​ ​ക​മ്മി​ഷ​ണ​ർ,​ ​കേ​ര​ള​ ​ഫോ​റ​സ്റ്റ് ​റി​സ​ർ​ച്ച് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഡ​യ​റ​ക്ട​ർ,​ ​സ​ർ​വേ​ ​ആ​ൻ​ഡ് ​ലാ​ൻ​ഡ് ​റെ​ക്കാ​ഡ്സ് ​ഡ​യ​റ​ക്ട​ർ,​ ​നി​യ​മ​വ​കു​പ്പ് ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​എ​ന്നി​വ​രാ​ണ് ​സ​മി​തി​ ​അം​ഗ​ങ്ങ​ൾ.
കേ​ന്ദ്ര​ ​വ​ന​സം​ര​ക്ഷ​ണ​ ​നി​യ​മ​ത്തി​ൽ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ 2023​ ​ൽ​ ​കൊ​ണ്ടു​വ​ന്ന​ ​ഭേ​ദ​ഗ​തി​ ​പ്ര​കാ​രം,​ ​സ​ർ​ക്കാ​ർ​ ​രേ​ഖ​ക​ളി​ൽ​ ​വ​നം​ ​എ​ന്നു​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തും​ ​നി​ല​വി​ൽ​ ​മ​റ്റ് ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​പ​രി​വ​ർ​ത്ത​നം​ ​വ​രു​ത്തി​യ​തു​മാ​യ​ ​വ​ന​ഭൂ​മി,​ ​കേ​ന്ദ്ര​ ​വ​ന​സം​ര​ക്ഷ​ണ​ ​നി​യ​മ​ത്തി​ലെ​ ​'​വ​നം​'​ ​എ​ന്ന​ ​നി​ർ​വ​ച​ന​ത്തി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കാ​മെ​ന്ന് ​വ്യ​വ​സ്ഥ​ ​ചെ​യ്തി​രു​ന്നു.​ ​ഇ​തു​ ​ക​ണ്ടെ​ത്താ​ൻ​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​യെ​ ​നി​യോ​ഗി​ക്ക​ണ​മെ​ന്ന് ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ട് ​കേ​ന്ദ്ര​ ​വ​നം​ ​പ​രി​സ്ഥി​തി​ ​മ​ന്ത്രാ​ല​യ​ത്തി​ൽ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഒ​ക്ടോ​ബ​ർ​ 24​ ​ആ​ണ്.