s

കോപൻഹേഗൻ: ഒരു സ്വതന്ത്ര രാജ്യത്തിന് ആവശ്യമായ മുൻവ്യവസ്ഥകൾ ഇല്ലെന്ന് ഡാനിഷ് വിദേശകാര്യ മന്ത്രി മുമ്പ് പറഞ്ഞതിനെത്തുടർന്ന് പാലസ്തീൻ രാഷ്ട്രമായി അംഗീകരിക്കുന്നതിനുള്ള ബിൽ ചൊവ്വാഴ്ച ഡെന്മാർക്ക് പാർലമെന്റ് നിരസിച്ചു. സ്വതന്ത്ര രാജ്യമായി അംഗീകരിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ പാലസ്തീനിലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനമെന്ന് ഡാനിഷ് വിദേശകാര്യ മന്ത്രി ലാർസ് ലോക്കി റാസ്മുസെൻ പറഞ്ഞു. ഫെബ്രുവരിയിലാണ് ബിൽ കൊണ്ടുവന്നത്. നാല് ഇടത് പാർട്ടികൾ പിന്തുണച്ചിരുന്നു. അതേസമയം ചൊവ്വാഴ്ച്ച നടന്ന വോട്ടെടുപ്പിൽ നിന്ന് വിദേശകാര്യ മന്ത്രി വിട്ട്നിന്നു.

മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം കൈവരിക്കാനുള്ള ഏക മാർഗം പാലസ്തീൻ രാഷ്ട്രമായി അംഗീകരിക്കുകയാണെന്ന് പാർലമെന്റ് അംഗമായ സാഷ ഫാക്‌സെ പറഞ്ഞു. എന്നാൽ ഒരു പ്രവർത്തന അധികാരമോ സ്വന്തം പ്രദേശത്ത് നിയന്ത്രണമോ ഇല്ലാത്തതിനാൽ അത് നിഷേധിക്കുകയായിരുന്നു. നോർവേ, അയർലാൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങൾ പാലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചിരുന്നു. നിലവിൽ 143 രാജ്യങ്ങൾ പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നവരാണ്.