adani

കൊച്ചി: രാജ്യത്തെ പ്രമുഖ കോർപ്പറേറ്റ് ഗ്രൂപ്പായ അദാനി എന്റർപ്രൈസസ് വിപണിയിൽ നിന്ന് 16,600 കോടി രൂപ സമാഹരിക്കുന്നു. വിവിധ നിക്ഷേപ സ്ഥാപനങ്ങളിൽ നിന്ന് പണം സ്വീകരിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. അദാനിയുടെ വിവിധ കമ്പനികളുടെ ഓഹരികൾ വിറ്റഴിച്ച് വികസനത്തിന് പണം കണ്ടെത്താനാണ് ശ്രമം. പണസമാഹരത്തിന് അംഗീകാരം തേടാനായി ഓഹരി ഉടമകളുടെ യോഗം ജൂൺ 24ന് ചേരും. മേയ് മാസത്തിൽ അദാനി ഗ്രൂപ്പ് വിപണിയിൽ നിന്ന് 12,500 കോടി രൂപ സമാഹരിച്ചിരുന്നു.