തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡുകളിലെ രോഗികളിൽ നിന്നും,
കൂട്ടിരിപ്പുകാരിൽ നിന്നും സ്ഥിരമായി മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി പിടിയിൽ. നേമം പൊന്നുമംഗലം സ്വദേശി വിപിൻ സോമനെയാണ് (24) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്തത്. വാർഡുകളിൽ കൂട്ടിരിപ്പുകാരൻ ചമഞ്ഞ് കറങ്ങി നടന്നാണ് രാത്രിയും പകലും മോഷണം നടത്തിയിരുന്നത്. മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ മെഡിക്കൽ കോളേജ് പരിസരത്തും തകരപറമ്പ് പരിസരത്ത് മറിച്ചു വിൽക്കുകയാണ് പതിവ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. മോഷ്ടിച്ച ഫോണുകൾ കണ്ടെത്തിയിട്ടില്ല.
ഹാങ്ങിംഗ് ബാറുകൾ മോഷണം:
രണ്ടാം പ്രതി അറസ്റ്റിൽ
വലിയതുറ പൊലീസ് സ്റ്റേഷൻ പരിധിയിലെ വലിയവേളിയിലുള്ള പിക്സൽ മീഡിയ എന്ന സ്ഥാപനത്തിന്റെ പണി നടക്കുന്ന കൺസ്ട്രക്ഷൻ സൈറ്റിൽ നിന്നും 30,000 രൂപയുടെ രണ്ട് ഹാങ്ങിംഗ് ബാറുകൾ മോഷ്ടിച്ച കേസിലെ രണ്ടാം പ്രി പിടിയിൽ.വെട്ടുകാട് സ്വദേശി ശ്രീരാഗിനെയാണ് (തമ്പു, 28) വലിയതുറ പൊലീസ് അറസ്റ്റുചെയ്തത്. 18നാണ് മോഷണം നടന്നത്.