കൊച്ചി: 2024-25 വിദ്യാഭ്യാസ വർഷത്തിൽ രാജ്യത്തെ ലാ കോളേജുകളിലും സ്ഥാപനങ്ങളിലും നിയമ പഠനത്തിൽ വൻ മാറ്റങ്ങൾ നിർദ്ദേശിച്ച് ബാർ കൗൺസിൽ ഒഫ് ഇന്ത്യ (ബി.സി.ഐ). 2023ൽ പാർലമെന്റ് പാസാക്കിയ ഭാരതീയ ന്യായ സംഹിത , ഭാരതീയ നഗരിക് സുരക്ഷാ സംഹിത , ഭാരതീയ സാക്ഷ്യ അധിനിയാം എന്നിവ പുതുക്കിയ സിലബസിൽ ഉൾപ്പെടുത്തണമെന്നാണ് ബി.സി.ഐയുടെ പ്രധാന നിർദ്ദേശങ്ങളിലൊന്ന്.
ഇംഗ്ലീഷിനൊപ്പം ഇനി മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലും നിയമ പഠനം സാദ്ധ്യമാക്കണമെന്നും ഇന്നത്തെ നിയമ സംവിധാനം നേരിടുന്ന വെല്ലുവിളികളെ മറികടക്കാനുതകുന്ന റിസർച്ചിനെ പ്രോത്സാഹിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
നിയമ വിദ്യാഭ്യാസം/ ജോലി എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനമാണ് ബി.സി.ഐ. 2020ലെ പുതുക്കിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ പരിഷ്‌കാരം.
സിലബസിൽ ഉൾപ്പെടത്തേണ്ട മറ്റ് വിഷയങ്ങൾ
.........................................
* ഇന്ന് പ്രസക്തമായവ: ബ്ലോക്ക് ചെയിൻ, ഇ ഡിസ്‌കവറി, സൈബർ സെക്യൂരിറ്റി, റോബോട്ടിക്സ്, എ.ഐ, ബയോഎത്തിക്സ് വിഷയങ്ങൾ
* ഭരണഘടനാ മൂല്യങ്ങൾ: സാമൂഹികസാമ്പത്തികരാഷ്ട്രീയ നീതി എന്നീ മൂല്യങ്ങൾ ഉറപ്പാക്കുന്ന ഭരണഘടനാ ഭാഗങ്ങൾ
* മീഡിയേഷൻ പ്രോത്സാഹിപ്പിക്കുക: തർക്കങ്ങൾ പരിഹരിക്കുന്നതിന് മധ്യസ്ഥതയ്ക്ക് (ങലറശമശേീി) പ്രാധാന്യം നൽകുക.
* കമ്പ്യൂട്ടർ വിദ്യാഭ്യാസം: നിയമങ്ങൾ ഇക്കാലഘട്ടത്തിന് അനയോജ്യമായി കൈകാര്യം ചെയ്യുന്നതിന് കമ്പ്യൂട്ടർ വിദ്യാഭ്യാസം ഉറപ്പാക്കുക.