marriage

വിവാഹ ശേഷം ഒന്നിച്ച് പോകാൻ കഴിയില്ലെന്ന് ചിന്ത മനസിൽവരുമ്പോഴാണ് പലപ്പോഴും വിവാഹമോചനത്തിന്റെ വക്കിലേക്ക് എത്തുന്നത്. ഈ കാലഘട്ടത്തിൽ നിരവധി കാരണങ്ങൾ കൊണ്ട് പലരും വിവാഹമോചനം തേടാറുണ്ട്. എന്നാൽ വിവാഹമോചനം നിയമവിരുദ്ധമായ ഒരു രാജ്യത്താണ് നിങ്ങൾ താമസിക്കുന്നതെങ്കിലോ? അത്തരത്തിൽ വിവാഹമോചനം നിയമവിരുദ്ധമായ രാജ്യമാണ് ഫിലിപ്പീൻസ്. വത്തിക്കാൻ കഴിഞ്ഞാൽ വിവാഹമോചനം നിയമവിരുദ്ധമായ ഒരെ ഒരു രാജ്യം കൂടിയാണ് ഫിലിപ്പീൻസ്.

എന്നാൽ കഴിഞ്ഞയാഴ്ച ഫിലിപ്പീൻസ് പാർലമെന്റിന്റെ ലോവർ ഹൗസ് വിവാഹമോചനം നിയമവിധേയമാക്കുന്ന ബിൽ പാസാക്കിയിരുന്നു. ബിൽ ആഗസ്റ്റിൽ സെനറ്റിൽ എത്തും. രാഷ്ട്രപതി ഒപ്പ് വച്ചാൽ വിവാഹമോചനം നിയമവിധേയമാകും.

വിവാഹമോചനം നിയമവിധേയമാക്കുന്നതിലൂടെ അസന്തുഷ്ടവും പരിഹാരിക്കാനാകാത്ത പ്രശ്നങ്ങളിൽ കുടുങ്ങിയവർക്ക് പുറത്തേക്ക് കടക്കാനുള്ള നല്ല ഓപ്ഷനായി ഇത് മാറുമെന്ന് ബില്ലിന്റെ രചയിതാവ് ആൽബേ റെപ് എഡ്സെൽ ലാഗ്മാൻ ന്യൂസ് ഏജൻസിയോട് പറഞ്ഞു.

marriage

വിവാഹമോചനം നിയമവിരുദ്ധമായതിന് പിന്നിൽ

പതിനാറാം നൂറ്റാണ്ടിൽ സ്‌പാനിഷ് ഭരണത്തിന് മുൻപ് ഫിലിപ്പീൻസിൽ വിവാഹമോചനം അനുവദിച്ചിരുന്നു. 1917ലെ അമേരിക്കൻ അധിനിവേശത്തിന് കീഴിലും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഫിലിപ്പീൻ സ്വന്തമാക്കിയ ജപ്പാന് കീഴിലും വിവാഹമോചനം നിയമവിധേയമായിരുന്നു. എന്നാൽ 1950ന് ശേഷം ഫിലിപ്പീൻസിൽ സിവിൽ കോഡ് നിലവിൽ വന്നതോടെയാണ് വിവാഹമോചന നിയമം റദ്ദാക്കിയത്.

എന്നാൽ 1977ൽ പ്രസിഡന്റ് ഫെർഡിനാൻഡ് ഇ മാർക്കോസ് മുസ്ലീം ജനവിഭാഗത്തിന് വിവാഹമോചനത്തിന് അനുമതി നൽകി. ആ സമയത്ത് ഫിലിപ്പീൻസിൽ ഏകദേശം ആറ് ശതമാനം മുസ്ലീം ജനതയാണ് ഉണ്ടായിരുന്നത്.

marriage

വിവാഹമോചനം ഇന്നും ഫിലിപ്പീൻസിൽ നിയമവിരുദ്ധമായി തുടരുന്നതിന് കാരണം വിവാഹത്തെ ഇണയോടും ദെെവത്തോടും സമൂഹത്തോടുമുള്ള വിശുദ്ധമായ പ്രതിബന്ധതയായി കത്തോലിക്കാ സഭാ വീക്ഷിക്കുന്നത് കൊണ്ടാണ്. 2020ലെ സെൻസസ് അനുസരിച്ച് ഫിലിപ്പീൻസിലെ ജനസംഖ്യയുടെ 78.8ശതമാനം റോമൻ കത്തോലിക്കരാണ്. 6.4 ശതമാനം മുസ്ലീമുകളുമാണ്.

ബില്ലിലെ വിവാഹമോചനത്തിനുള്ള കാരണം

വിവാഹമോചനം പരിമിതവും ന്യായയുക്തവുമാക്കാൻ പുതിയ ബില്ലിൽ നിരവധി കാരണങ്ങൾ ചേ‌ർത്തിട്ടുണ്ട്. ഈ കാരണങ്ങളിൽ എതെങ്കിലും ഒരണ്ണം ഉണ്ടെങ്കിൽ വിവാഹമോചനം നിയമപരമായി നടത്താവുന്നതാണ് എന്നാണ് ബില്ലിൽ വ്യക്തമാക്കുന്നത്.

marriage

എതിര്

2018ൽ ഇത്തരം ഒരു ബില്ല് സെനറ്റിൽ പരാജയപ്പെട്ടിരുന്നു. യാഥാസ്ഥിതികരായ നിയമനിർമ്മാതാക്കൾ,കത്തോലിക്കർ, ക്രിസ്ത്യൻ ഗ്രൂപ്പ് എന്നിവർ ബില്ലിന് എതിരായിരുന്നു. ദെെവം നിയമിച്ചതും നമ്മുടെ കർത്താവായ യേശുക്രിസ്തു പ്രത്യേകം ആവർത്തിച്ചതുമായ നിയമത്തോടുള്ള നേരിട്ടുള്ള അവഹേളനമാണ് വിവാമോചനമെന്ന് ഒരു മുതിർന്ന കത്തോലിക്കാ വെെദികൻ അക്കാലത്ത് പറഞ്ഞിരുന്നു. എന്നാൽ ഫിലിപ്പീൻസിലെ പകുതിയും വിവാഹമോചനം നിയമവിധേയമാക്കുന്നതിനെ അനുകൂലിക്കുന്നു.

marriage

ഇപ്പോൾ നിലവിലുള്ള നിയമം

ഫിലിപ്പീൻസിൽ വിവാഹമോചനം നിയമപരമല്ലെങ്കിലും ചിലർ വിവാഹബന്ധം വേർപ്പെടുത്താറുണ്ട്. വിവാഹത്തെ അസാധുവാക്കുന്നു. അത് എങ്ങനെയെന്ന് നോക്കാം.

  1. ഫിലിപ്പീൻസിൽ ഉള്ളവർക്ക് വിവാഹബന്ധം നിയമപരമായി വേർപ്പെടുത്താൻ കഴിയില്ലെങ്കിലും അവർക്ക് വേർപിരിഞ്ഞ് താമസിക്കാം. പക്ഷേ ഇരുവർക്കും വെറേ വിവാഹം കഴിക്കാൻ കഴിയില്ല.
  2. മാതാപിതാക്കളുടെ സമ്മതമില്ലാതെ 21 വയസിന് താഴെയുള്ളവരുടെ വിവാഹങ്ങൾ വേർപ്പെടുത്താം. വിവാഹസമയത്ത് മാനസിക വെെകല്യം, സ്വവർഗരതി, വഞ്ചനാപരമായ വ്യവസ്ഥകൾ എന്നീ കാരണങ്ങൾ കാണിച്ചും വിവാഹം അസാധുവാക്കാൻ കഴിയും.
  3. വിവാഹം അസാധുവാക്കാൻ രണ്ട് മുതൽ നാല് ലക്ഷം രൂപ വരെ നൽക്കേണ്ടിവരും. ഇത് പലർക്കും കൊടുക്കാൻ കഴിയാത്തത് കൊണ്ട് തന്നെ അധികമാരും വിവാഹം അസാധുവാക്കാറില്ല.